സാന്റിയാഗോ ബെര്‍ണബൂ: (www.evisionnews.in) സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡിന് ജയം. സെവിയ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്. സസ്‌പെന്‍ഷനിലായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയ റയലിന് വേണ്ടി ജെയിംസ് റോഡ്രിഗസും ജെസിയും ഗോളുകള്‍ നേടി.
ആദ്യ പകുതിയിലായിരുന്നു റയലിന്റെ രണ്ട് ഗോളുകളും. എണ്‍പതാം മിനിറ്റില്‍ ലാഗോ അസ്പാസിലൂടെ സെവിയ്യ ഗോള്‍ നേടിയെങ്കിലും സമനില നേടാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടില്ല.
ജയത്തോടെ 21 മത്സരങ്ങളില്‍ നിന്ന് റയലിന് 54 പോയിന്റായി. ഇത്രയും മത്സരങ്ങളില്‍ നിന്ന് 50 പോയിന്റുള്ള ബാഴ്‌സലോണ പട്ടികയില്‍ രണ്ടാമത് നില്‍ക്കുന്നു.
Keywords: Real madrid, La League, Santiago Bernabue, Christiano Ronaldo, suspension, James Rodigruez, jessi
Post a Comment
0 Comments