Type Here to Get Search Results !

Bottom Ad

റയലിന് തിരിച്ചടി; റോഡ്രിഗസിനും റാമോസിനും പരുക്ക്



മാഡ്രിഡ്: (www.evisionnews.in)  റയല്‍ മാഡ്രിഡിന് തിരിച്ചടിയായി പ്രമുഖ താരങ്ങളുടെ പരുക്ക്. സെവിയ്യയ്‌ക്കെതിരായ മത്സരത്തില്‍ പരുക്കേറ്റ ജെയിംസ് റോഡ്രിഗസിന് രണ്ട് മാസത്തോളം വിശ്രമം വേണ്ടിവരുമെന്ന് ക്ലബ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. അതേസമയം സെര്‍ജിയോ റാമോസിന്റെ പരുക്ക് സാരമുള്ളതല്ലെന്നാണ് സൂചന.
വലതു പാദത്തിന് പരുക്കേറ്റ റോഡ്രിഗസിനെ സെവിയ്യയ്‌ക്കെതിരായ മത്സരത്തിന്റെ ഇരുപത്തിയേഴാം മിനിറ്റില്‍ പിന്‍വലിക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ റയലിന് തുണയായത് റോഡ്രിഗസിന്റെ പ്രകടനമായിരുന്നു. ശനിയാഴ്ച അത്‌ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തില്‍ റോഡ്രിഗസ് ഉണ്ടാകില്ലെന്ന് ഉറപ്പായി. റാമോസിന്റെ പരുക്ക് സാരമുള്ളതല്ലെങ്കിലും മാഡ്രിഡ് ഡെര്‍ബിയില്‍ കളിക്കുമോയെന്ന് വ്യക്തമല്ല.
വിലക്ക് നേരിട്ട മാര്‍സലോയും അത്‌ലറ്റികോയ്‌ക്കെതിരായ മത്സരത്തിനുണ്ടാകില്ല എന്നത് കാര്‍ലോ ആന്‍സലോട്ടിയെ ആശങ്കയിലാക്കിയിട്ടുണ്ട്.


Keywords: Real, main players injured, James Rodegruez, Sergio Ramos, Christiano Ronaldo, Marcelo, Carlo Anchalotti
Tags

Post a Comment

0 Comments

Top Post Ad

Below Post Ad