കാസര്‍കോട്: (www.evisionnews.in) കണ്ണിനുള്ളില്‍ രോമം വളരുന്ന അപൂര്‍വ്വ രോഗം ബാധിച്ച യുവതിക്ക് ധനസഹായം നല്‍കി. ബോവിക്കാനം ഇരിയണ്ണി റോഡില്‍ മഞ്ചക്കല്ലിനു സമീപത്തെ പഴയ ഫോറസ്റ്റ് ഡിപ്പോയ്ക്കടുത്ത് താമസിക്കുന്ന രമയ്ക്കാണ് അപൂര്‍വ്വ രോഗം ബാധിച്ചത്. ഫൈറ്റ് അഗയ്ന്‍സ്റ്റ് ഇന്‍ജസ്റ്റിസ് കൂട്ടായ്മ നല്‍കുന്ന ധനസഹായം ഭാരവാഹികളായ നൗഫല്‍ ഉളിയത്തടുക്ക, ഗനീഫ് നാഷണല്‍ നഗര്‍, അസീസ് ബാഷ ചൂരി എന്നിവര്‍ രമയുടെ വീട്ടിലെത്തി മാതാപിതാക്കള്‍ക്ക് കൈമാറി.
38 വയസ്സുള്ള രമയുടെ കണ്ണുകള്‍ക്ക് ഇതുവരെയായി 16 മേജര്‍ ഓപ്പറേഷനുകള്‍ ചെയ്തിട്ടുണ്ട്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് തുടങ്ങിയ ഈ രോഗം നാള്‍ക്ക് നാള്‍ മൂര്‍ച്ഛിച്ചു വരികയാണ്. നല്ല ചികിത്സ കിട്ടിയാല്‍ ഭേദമാകുമെന്ന പ്രതീക്ഷയുണ്ടെങ്കിലും അതിന് വേണ്ട ഭീമമായ ചെലവ് ഇവര്‍ക്ക് മുന്നില്‍ തടസ്സമായി നില്‍ക്കുകയാണ്. ഇത് വരെ നടന്ന ചികിത്സയ്ക്ക് തന്നെ ചിലവായ സംഖ്യ പലരില്‍ നിന്നും കടം വാങ്ങിയാണ് സംഘടിപ്പിച്ചത്.
സഹായമനസ്‌കരുടെ കാരുണ്യം തേടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാസര്‍കോട് ടൗണ്‍ ബ്രാഞ്ചില്‍ 10510463793 (ഐ.എഫ്.സി കോഡ് എസ്.ബി.ഐ.എന്‍ 0006715) എന്ന അക്കൗണ്ട് തുറന്നിട്ടുണ്ട്.
Keywords: Eye, rare ill, Rama, Bovikkanam, give money, Noufal Uliyatahadukka, State bank of India
Post a Comment
0 Comments