ജയ്പുര്‍: (www.evisionnews.in) രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ടിന് പന്നിപ്പനി സ്ഥിരീകരിച്ചു. ചികിത്സ തുടങ്ങിയെന്നും ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
രാജസ്ഥാനില്‍ 120 ലേറെപ്പേര്‍ക്ക് പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ചവരെ 39 പേരാണ് രാജസ്ഥാനില്‍ പന്നിപ്പനി ബാധിച്ച് മരിച്ചത്. തലസ്ഥാനമായ ജയ്പൂരില്‍ മാത്രം 12 പേര്‍ പന്നിപ്പനി ബാധിച്ച് മരിച്ചു. പന്നിപ്പനിക്കെതിരെ ബോധവത്കരണം നടത്തുന്നതില്‍ വസുന്ധരാ രാജെ സര്‍ക്കാര്‍ വീഴ്ചവരുത്തുന്നുവെന്ന് അശോക് ഗെലോട്ട് അടുത്തിടെ ആരോപിച്ചിരുന്നു.
Keywords: Rajasthan, Ex chief Minister, Ashok Gelott, N1 H1, Jaipur
Post a Comment
0 Comments