Type Here to Get Search Results !

Bottom Ad

പ്രതികളുടെ വീട് കാട്ടിക്കൊടുക്കാന്‍ നാട്ടുകാര്‍ തയാറായില്ല; ഒടുവില്‍ റെയ്ഡ് നടത്തിയത് വോട്ടര്‍ പട്ടിക ശേഖരിച്ച്

അജാനൂര്‍ (www.evisionnews.in): കെഎസ്‌യു ജില്ലാ പ്രസിഡണ്ട് ബിപി പ്രദീപ് കുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ വീട് കാട്ടിക്കൊടുക്കാന്‍ നാട്ടുകാര്‍ തയാറാകാത്തതിനെ തുടര്‍ന്ന് പ്രതികളുടെ വിശദ വിവരങ്ങള്‍ പോലീസ് അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചെന്ന് വോട്ടര്‍ പട്ടിക പരിശോധിച്ച് ശേഖരിച്ചതിന് ശേഷമാണ് കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടത്തിയത്. 

മഡിയന്‍ കൂലോം ക്ഷേത്രത്തിലെ പാട്ടുത്സവത്തോടനുബന്ധിച്ച് പീഠം എഴുന്നള്ളത്തും തെയ്യം വരവും നടന്ന ദിവസം പീഠവാഹകനായിരുന്ന പ്രദീപ് കുമാറിനെ അടോട്ട് വെച്ച് ഒരു സംഘം അക്രമിക്കുകയായിരുന്നു. ഈ കേസില്‍ മൂന്ന് പ്രതികളെ അന്ന് കേസ് അന്വേഷിച്ചിരുന്ന ഇപ്പോഴത്തെ വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷ് അറസ്റ്റ് ചെയ്തിരുന്നു. 

ഇനി എട്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെ പിടികൂടാന്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ഹരിശ്ചന്ദ്രനായക്, ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്താന്‍ അട്രോട്ട് എത്തിയപ്പോഴാണ് നാട്ടുകാര്‍ പ്രതികളുടെ വീട് കാട്ടിക്കൊടുക്കാന്‍ തയാറാകാത്തതിനെതുടര്‍ന്ന് ആപ്പിലായത്. ഇതോടെ വാശി പോലീസ് വോട്ടര്‍ പട്ടിക ശേഖരിച്ച് പ്രതികളുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഏതാണ്ട് രൂപം കണ്ടെത്തുകയും ആ മേഖലയില്‍ റെയ്ഡ് തുടരുകയുമായിരുന്നു.

Keywords: Kasaragod-kanhangad-prathikal-police-officer-raid-voter-record

Post a Comment

0 Comments

Top Post Ad

Below Post Ad