Type Here to Get Search Results !

Bottom Ad

ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക സംഗമം 6ന്‌

ദോഹ: (www.evisionnews.in)ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക സംഗമവും പുതുതായി നിലവില്‍ വന്ന ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്ക് സ്വീകരണവും ഫെബ്രുവരി 6 ഉച്ചക്ക് 1 മണിക്ക് മുഗഌന എം.പി.ഹാളില്‍ വെച്ച് നടത്താന്‍ ഖത്തര്‍ കെ.എം.സി.സി കാസര്‍ഗോഡ് മണ്ഡലം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

പ്രവര്‍ത്തക സംഗമം സംസ്ഥാന ഉപദേശക സമിതിയംഗം എസ്.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള മുഖ്യാഥിതിയായിരിക്കും. നാസര്‍ കൈതക്കാട് മുഖ്യപ്രഭാഷണം നടത്തും

യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് മൊയ്ദീന്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാനിഫ് പൈക്ക സ്വാഗതം പറഞ്ഞു. ബഷീര്‍ ചെര്‍ക്കള, ബഷീര്‍ ചാലകുന്നു, റഫീക്ക് കുന്നില്‍, ഹമീദ് മാന്യ, അഷ്‌റഫ് പള്ളപാടി, ഹമീദ് അര്‍ന്തോട് എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി അലി ചേരൂര്‍ നന്ദി പറഞ്ഞു.

kathar-kmcc-meeting-mandalam


Tags

Post a Comment

0 Comments

Top Post Ad

Below Post Ad