കാസര്‍കോട്: (www.evisonnews.in) എം.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പത്തൊമ്പതാമത് പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി ദേശീയ സമ്മേളനം-പ്രോഫ്‌കോണ്‍ ഇന്ന് അഞ്ചു മണിക്ക് കാസര്‍കോട് ചൗക്കി പെരിയഡുക്കം എം.പി. കാമ്പസില്‍ തുടങ്ങും.
പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ദുബൈ ടൂറിസം വകുപ്പ് മേധാവിയുമായ ഷൈഖ് അര്‍ഷദ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യും. പി.കരുണാകരന്‍ എം.പി, ഡോ.എം.പി മുഹമ്മദ് ഷാഫി മുഖ്യതിഥിയായിരിക്കും. രാത്രി ഏഴ് മണിക്ക് പ്രവാചക നിന്ദ : വിമര്‍ശനം പ്രതികരണം എന്ന വിഷയത്തില്‍ നടക്കുന്ന സാമൂഹ്യ സംവാദത്തില്‍ അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദനി, സി.പി സലിം, ഡോ.ഷഹദാദ് പങ്കെടുക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ.എം. ഷാജി എം.എല്‍.എ, ടി.വി രാജേഷ് എം.എല്‍.എ, അഡ്വ.ടി.സിദ്ധീഖ്, അഡ്വ.കെ. സുരേന്ദ്രന്‍, അഡ്വ.സി.കെ. ശ്രീധരന്‍, സതീഷ് ചന്ദന്‍, എം.സി കമറുദ്ധീന്‍, ഐ.എസ്.എം സംസ്ഥാന ട്രഷറര്‍ അബ്ദുല്ല ഫാസില്‍, ബഷീര്‍ കൊമ്പനടുക്കം, പി.പി നസീഫ്, കെ.സി ഷംസീര്‍ സ്വലാഹി, എം.കെ ഇര്‍ഫാന്‍ സ്വലാഹി, ഡോ.നജ്മുദ്ധീന്‍ സംബന്ധിക്കും. നാളെ രാവിലെ നടക്കുന്ന സെഷനില്‍ എം.എസ്.എം സംസ്ഥാന പ്രസിഡണ്ട് ടി.കെ ത്വല്‍ഹത്ത് സ്വലാഹി, അഡ്വ.മായിന്‍ കുട്ടി മേത്തര്‍, ഷരീഫ് കാര എന്നിവര്‍ വിവിധ വിഷയളില്‍ സംസാരിക്കും, കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി യൂ.ടി ഖാദര്‍. എന്‍.എ ഹാരിസ് എം.എല്‍.എ, പി.എ ഇബ്‌റാഹിം ഹാജി, ടി.പി അഷറഫലി, ടി.പി ബിനീഷ് എന്നിവര്‍ അതിഥികളായി പങ്കെടുക്കും.ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളില്‍ നടക്കുന്ന പഠനസെഷനില്‍ ഹംസാ മദനി, മുജാഹിദ് ബാലുശ്ശേരി, ഷമീര്‍ മദീനി, അബ്ദുല്‍ മാലിക്ക് സലഫി, മൂസ സ്വലാഹി, പി.എന്‍ അബ്ദുല്‍ റഹ്മാന്‍ അബ്ദുല്‍ ലത്തീഫ് നേതൃത്വം നല്‍കും. ഉച്ചക്ക് ശേഷം നടക്കുന്ന കാമ്പസ് സെഷനില്‍ വിദ്യാര്‍ത്ഥികളുടെ വൈയക്തിക ധാര്‍മ്മികവുമായി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ച് ഹാരിസ്ബനു സലിം നേതൃത്വം നല്‍കും.
പ്രമുഖ ഇസ്‌ലാമിക പ്രഭാഷകന്‍ സയ്യിദ് ഖാലിദ് പട്ടേല്‍ (മുബൈ) പങ്കെടുക്കും, ഹാരിസ് കായക്കൊടി, സിറാജുല്‍ ഇസ്‌ലാം വിഷയങ്ങള്‍ അവതരിപ്പിക്കും.വൈകിട്ട് നടക്കുന്ന ആദര്‍ശ മുഖാമുഖത്തില്‍ ഫൈസല്‍ മൗലവി, അബൂബക്കര്‍ സലഫി, ഫദലുല്‍ ഹഖ് ഉമരി, ടി.കെ അഷറഫ്, കെ.ടി ഷബീബ് സ്വലാഹി വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയും.ശനിയാഴ്ച്ച മറ്റു വേദികളിലായി നടക്കുന്ന സെഷനുകളില്‍ മെഹ്ത്താബ് അംജദ് ബാഗ്ലൂര്‍, മുഹമ്മദ് ഖാന്‍ ഹൈദരാബാദ്, സൈദ് ഹുസൈന്‍ ബാംഗ്ലൂര്‍, ഡോ.മുഹമ്മദ് ഷാസ്, നബീല്‍ രണ്ടത്താണി, ജിന്‍ഷാദ് വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും, ഒരോ സെഷനുകളു—മായി ബന്ധപ്പെട്ട്് വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണത്തിന് അവസരമുണ്ടായിരിക്കും.ശനിയാഴ്ച്ച ഉച്ചക്ക് ശേഷം നടക്കുന്ന കരിയര്‍ കൗണ്‍സിലിംഗ് സെഷന്‍ പ്രമുഖ കരിയര്‍ കണ്‍സള്‍ട്ടന്റ് ജൗഹര്‍ മുനവ്വിര്‍ നേതൃത്വം നല്‍കും.ദക്ഷിണ കര്‍ണാടക കമ്മിഷണര്‍ ഇബ്രാഹിം അഡൂര്‍, ഉനൈസ്‌ഐ.എ.എസ്, അല്‍ത്താഫ് ഷാജഹാന്‍ ഐ.ഐ.എം പങ്കെടുക്കും ഞായറാഴ്ച രാവിലെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കായി പ്രത്യേക സെഷനുകള്‍ ഉണ്ടായിരിക്കും.
വിവിധ വിഷയങ്ങളിലായി ഡോ.മുഹമ്മദ് കുട്ടി കണ്ണിയന്‍, റസ്ത്തം ഉസ്മാന്‍ സംസാരിക്കും.മുസ്‌ലീം ലോകം നേരിടുന്ന ആധുനിക വെല്ലുവിളികളെക്കുറിച്ച് നടക്കുന്ന ഫെയ്‌സ് റ്റു ഫെയ്‌സ് സെഷന്‍ ഞായറാഴ്ച്ച നടക്കും. സി.എം സാബിര്‍ നവാസ് നേതൃത്വം നല്‍കും. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, താജുദ്ധീന്‍ സ്വലാഹി, നൗഫല്‍ മദീനി പങ്കെടുക്കും.മറ്റു വേദികളില്‍ നടക്കുന്ന വിവിധ സെഷനുകളില്‍ സലാഹുദ്ദീന്‍ അബ്ദുല്‍ ഖാദര്‍, ഡോ. അബ്ദുല്‍ മാലിഖ്, ഡോ. ഒ.പി സലാഹുദ്ധീന്‍, ഡോ. മുഹമ്മദ് സഹീര്‍, നൂറുദ്ധീന്‍ സ്വലാഹി സംബന്ധിക്കും ഉച്ചക്ക് നടക്കുന്ന സമാപന സമ്മേളനം കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് പി.എന്‍ അബദുലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. സ്വഗതസംഘം ചെയര്‍മാന്‍ പി.മൊയ്തീന്‍ അദ്ധ്യക്ഷത വഹിക്കും. ഹൂസൈന്‍ സലഫി മുഖ്യപ്രഭാഷണം നടത്തും. ഐ.എസ്.എം സംസ്ഥാന ജന.സെക്രട്ടറി കെ.സജ്ജാദ്, എം.എസ്.എം സംസ്ഥാന ജന.സെക്രട്ടറി സി.എം അബ്ദുല്‍ ഖാലിക്ക്, പ്രസിഡണ്ട് ടി.കെ ത്വല്‍ഹത്ത് സ്വലാഹി. ട്രഷറര്‍ ഇ.നബീല്‍ പ്രസംഗിക്കും. മൂന്ന് ദിവസങ്ങളിലായി അഞ്ച് വേദികളില്‍ 30 ഓളം സെഷനുകളിലായാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നും പ്രൊഫഷണല്‍ കാമ്പസുകളില്‍ നിന്നും 5000 ത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.
keywords : kasaragod-profcon-complete-ready-
Post a Comment
0 Comments