Type Here to Get Search Results !

Bottom Ad

സോഷ്യല്‍ മീഡിയകള്‍ വഴി നന്മ പ്രചരിപ്പിക്കണം: പ്രേംകുമാര്‍


ചട്ടഞ്ചാല്‍: (www.evisionnews.in) എല്ലാ കണ്ടുപിടുത്തങ്ങള്‍ക്കും രണ്ടു വശങ്ങളുള്ളതുപോലെ സോഷ്യല്‍ മീഡിയയും നന്മയുടെയും തിന്മയുടേയും രണ്ടുവശങ്ങളിലൂടെ കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ നന്മയേക്കാളേറെ തിന്മകളിലേക്കായാണ് യുവത്വം ഇതിനെ ഉപയോഗിക്കുന്നതെന്നും പ്രശസ്ത സിനിമ താരം പ്രേംകുമാര്‍ പറഞ്ഞു. ചട്ടഞ്ചാല്‍ എം.ഐ.സി കോളജിന്റെ ഫൈന്‍ ആര്‍ട്‌സ് ഡേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ആളുകളെ പരിഹസിക്കാനും നേതാക്കളേയും മതപണ്ഡിതന്മാരേയും തേജോവധം ചെയ്യാനും വേണ്ടിയാണ് ഇന്ന് പലരും ഫേസ്ബുക്കും വാട്‌സ് ആപ്പും അടക്കമുള്ള മീഡിയകളെ ഉപയോഗിക്കുന്നത്. വെറുതേ സമയം പാഴാക്കുന്ന ചെറുപ്പക്കാരുടെ എണ്ണവും കൂടികൂടി വരുന്നു. ഇതിന് മാറ്റമുണ്ടാവണം. സോഷ്യല്‍ മീഡിയകളെ നന്മകള്‍ക്കുവേണ്ടി ഉപോയോഗിക്കണം. കാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പലരും ഈ മീഡിയയില്‍ ഉണ്ട് അതിനെയാണ് യുവത്വം പിന്തുടരേണ്ടതെന്നും പ്രേംകുമാര്‍ കൂട്ടച്ചേര്‍ത്തു. 
പ്രിന്‍സിപ്പല്‍ ദീപ അശോക് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ശ്രീജിത്ത് ചെറുവത്തൂര്‍ സ്വാഗതം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ എബി കുട്ടിയാനം മുഖ്യാതിഥിയായിരുന്നു.സി.എച്ച്.അബ്ദുല്ലഹാജി, ജലീല്‍ കടവത്ത്, അബൂബക്കര്‍ ഹാജി, ശംസീര്‍ അബ്ബാസ്, എ.എം.തോമസ്, അമീന്‍, ജംഷാദ്, പി.വി.ഇജാസ്, ചെയര്‍മാന്‍ റിസ്‌വാന്‍ അലി സംസാരിച്ചു.
ബൈന്‍ ആര്‍ട്‌സ് കലാമത്സരത്തില്‍ 228 പോയിന്റോടെ സാഫെര്‍ ഒന്നാം സ്ഥാനവും 173 പോയിന്റുകളോടെ ടോപാസ് രണ്ടാം സ്ഥാനവും നേടി.



keywords; prem-kumar-social-media-chattanchal

Post a Comment

0 Comments

Top Post Ad

Below Post Ad