നായന്മാര്‍മൂല: (www.evisionnews.in) ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ച് കടന്നുപോകുന്ന നായന്മാര്‍മൂലയിലും പരിസരപ്രദേശങ്ങളിലും സംഘര്‍ഷം ഒഴിവാക്കാന്‍ നാട്ടുകാര്‍ നടത്തിയ ഇടപെടലുകള്‍ പോലീസിന്റെ പ്രശംസക്ക് വഴിയൊരുക്കി. റൂട്ട് മാര്‍ച്ച് ചില പ്രദേശങ്ങളില്‍ കടന്ന് പോകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരു വിഭാഗം ആളുകള്‍ ഇന്ന് നടത്താനിരുന്ന പ്രതിഷേധ പ്രകടനമാണ് നാട്ടുകാരുടെ സമയോജിത ഇടപെടല്‍ മൂലം ഒഴിവാക്കാനിടയായത്.
പ്രകോപനം ഉണ്ടാകുന്നത് ഭയന്ന് ഞായറാഴ്ച രാവിലെ തന്നെ ഒരു കൂട്ടം യുവാക്കള്‍ നായന്മാര്‍മൂലയിലും പരിസര പ്രദേശങ്ങളിലും എത്തിയിരുന്നു. റൂട്ട് മാര്‍ച്ചിന് തടസ്സമാകുന്ന തരത്തില്‍ റോഡിലും മറ്റുമായി കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ വളരെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് നാട്ടുകാരായ യുവാക്കള്‍ നടത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം ഖാദര്‍ പാലോത്ത്, മുസ്ലിം യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് നൗഷാദ് മീലാദ്, എന്‍.എ അബ്ദുല് റഹ്മാന്, പിടി ഉമ്മര്‍, നാസര്‍ ചാലക്കുന്ന്, സലമിയ സല്‍മാന്‍ തുടങ്ങിയവര്‍ മാതൃകാ യത്‌നത്തിന് നേതൃത്വം നല്‍കി. പ്രദേശത്തെ പൊതുജനങ്ങളുടെ വികാരം മാനിച്ച് സംഘര്‍ഷം ഒഴിവാക്കാന്‍ ഒരു സംഘം യുവാക്കള്‍ നടത്തിയത് മാതൃകാപരമായ ഇടപെടലാണെന്നും ഇത് ഏറെ പ്രശംസനീയമാണെന്നും പോലീസ് അറിയിച്ചു.
Keywords: R.S.S, police, Naimarmoola, root march
Post a Comment
0 Comments