ബോവിക്കാനം (www.evisionnews.in): ബോവിക്കാനത്ത് ഞായറാഴ്ച വൈകുന്നേരത്തോടെ കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 200ലധികം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ മുളിയാര്‍ കൊടവഞ്ചി സ്വദേശി രമേഷ (26)നെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
ഞായറാഴ്ച കാസര്‍കോട്ട് നടന്ന ആര്‍എസ്എസ് വിജയശക്തി സംഗമത്തില്‍ പങ്കെടുത്ത് മടങ്ങവെ പ്രവര്‍ത്തകര്‍ സഞ്ചരിച്ച് വാഹനത്തിന് നേരെയുണ്ടായ കല്ലേറിനെ തുടര്‍ന്നാണ് അക്രമം ഉണ്ടായത്. ഇതേതുടര്‍ന്ന് ബോവിക്കാനത്ത് നിരവധി കടകള്‍ക്കും ആരാധനാലയത്തിനും നേരെ അക്രമമുണ്ടായിരുന്നു.
ആര്‍എസ്എസ് സംഗമത്തില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരു കൂട്ടം ആള്‍ക്കെതിരെ കേസെടുത്തു. മറ്റൊരു സംഭവുമായി ബന്ധപ്പെട്ട് മറ്റു മൂന്ന് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മുതലപ്പാറയിലെ കുടുംബക്ഷേത്രത്തിന് പെയിന്റടിച്ചതിനും എട്ടാംമൈലിലെ ഒരു വീട്ടിന് നേരെകല്ലെറിഞ്ഞതിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Keywords: Kasaragod-bovikkanam-sunday-Rss-arrest-case-police-rimand-attack
Post a Comment
0 Comments