Type Here to Get Search Results !

Bottom Ad

ആര്‍.എസ്.എസ് സംഗമം. പഴുതുകളടച്ച് സുരക്ഷയൊരുക്കിയ പോലീസിന് ബിഗ് സല്യൂട്ട്

www.evisionnews.in

കാസര്‍കോട്: (www.evisionnews.in)  ആര്‍.എസ്.എസ് ജനശക്തി സംഗമം ക്രമസമാധാനപ്രശ്‌നങ്ങള്‍ക്കൊന്നും വഴിവെക്കാതെ സമാപിച്ചത് കാസര്‍കോട് പോലീസ് ഒരുക്കിയ കനത്ത സുരക്ഷ മൂലം. സംഗമം പ്രഖ്യാപിച്ചത് മുതല്‍ ജനങ്ങള്‍ക്കിടയില്‍ ഏറെ ആശങ്കക്ക് വഴി വെച്ചിരുന്നുവെങ്കിലും ഇതൊക്കെയും അസ്ഥാനത്താക്കുന്ന ജാഗ്രതയാണ് കാസര്‍കോട്ട് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന്റെയും ഡിവൈഎസ്പി ടി.പി രഞ്ജിത്തിന്റെയും നേതൃത്വത്തില്‍ ഒരുക്കിയിരുന്നത്.

പരിപാടി കണക്കിലെടുത്ത് നഗരഭാഗങ്ങളില്‍ കനത്ത സുരക്ഷയൊരിക്കി പോലീസിനെ വിന്യസിപ്പിച്ച് വാഹന പട്രോളിംഗും പിക്കറ്റും ഏര്‍പ്പെടുത്തിയിരുന്നു. ജലപീരങ്കിയും ക്യാമറയുള്ള ഹെലികോപ്ടറും സുരക്ഷക്ക് ആക്കം കൂട്ടി. കാസര്‍കോടിന് പുറമെ മറ്റു ഭാഗങ്ങളില്‍ നിന്ന് എത്തിച്ച പോലീസുമുള്‍പ്പെടെ വന്‍പോലീസ് സന്നാഹമാണ് ഓരോ ഇടങ്ങളിലും റൂട്ട് മാര്‍ച്ചിനെ അനുഗമിച്ചത്. സുരക്ഷയുടെ ഭാഗമായി ആളുകള്‍ ഒരുമിച്ച് കൂടുന്നത് പോലീസ് വിലക്കിയിരുന്നു.

റൂട്ട് മാര്‍ച്ച് കടന്നുപോകുന്ന നായന്മാര്‍മൂലയിലും പരിസരപ്രദേശങ്ങളിലും സംഘര്‍ഷം ഒഴിവാക്കാന്‍ ഒരു കൂട്ടം യുവാക്കള്‍ നടത്തിയ ഇടപെടലുകളും പോലീസിന്റെ പ്രശംസക്ക് വഴിയൊരുക്കിയിരുന്നു. റൂട്ട് മാര്‍ച്ച്് ചില പ്രദേശങ്ങളില്‍ കടന്ന് പോകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരു വിഭാഗം ആളുകള്‍ ഇന്ന് നടത്താനിരുന്ന പ്രതിഷേധ പ്രകടനമാണ് നാട്ടുകാരുടെ സമയോജിത ഇടപെടല്‍ മൂലം ഒഴിവാക്കാനിടയായത്.


മാര്‍ച്ച് കടന്നു പോകുന്ന ഇടങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുകയായിരുന്ന അപരചിതരായ എട്ടോളം പേരെ മുന്‍കരുതലായി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതൊഴിച്ചാല്‍ മറ്റൊരു തരത്തിലുള്ള അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഏറെ ആശങ്കയോടെ വീക്ഷിച്ച റൂട്ട് മാര്‍ച്ചും സംഗമവും യാതൊരു പ്രകോപനത്തിന് വഴിവെക്കാത്ത രീതിയില്‍ സമാപിക്കാനിടയായതില്‍ പോലീസ് സേനയുടെ ഭാഗത്ത് നിന്നുള്ള പങ്ക് വളരെ വലുതാണ്. അടുത്ത കാലങ്ങളില്‍ കാസര്‍കോട്ടുണ്ടായ പല സംഭവങ്ങളിലും സംഘര്‍ഷാന്തരീക്ഷം ഇല്ലാതാക്കാന്‍ പോലീസ് നടത്തിയ കാര്യക്ഷമവും സൗഹാര്‍ദ്ദപരവുമായ ഇടപെടലിന് ആയിരം ലൈക്കാണ് പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നും ലഭിക്കാനിടയായത്.







Keywords: RSS, Police, big salute, Thomson Jose, DYSP TP Ranjith
Tags

Post a Comment

0 Comments

Top Post Ad

Below Post Ad