കാസര്‍കോട് :(www.evisionnews.in)വിജയശക്തി സംഘമത്തില്‍ പങ്കെടുത്ത് തിരിച്ച് പോവുകയായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ക്കരുമായി ബോവിക്കാനം ടൗണില്‍ നടന്ന സംഘര്‍ഷം പോലിസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു.സംഘര്‍ഷ വിവരം അറിഞ്ഞെത്തിയ കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുളള അഞ്ചംഗം സേനാഗംങ്ങള്‍ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അക്രമമികളെ തുരുത്തി ഓടിക്കുകയും ചെയ്തു.
ഇരു ചക്രവാഹനത്തിലെത്തിയ രണ്ടു പേര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്ന് സൂചന.തുടര്‍ന്ന് അഞ്ചോളം ബസ്സിലും മറ്റു വാഹനങ്ങളിലുമായി എത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടാന്‍ ശ്രമിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട പോലിസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവരെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവി തോംസണ്‍ ജോസ് , ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത് എന്നിവര്‍ അറിയിച്ചു.ജില്ലയുടെ വിവിദ ഭാഗങ്ങള്‍ ശക്തമായ പോലീസ് നിരിക്ഷണത്തിലാണ്.
keywords : kasargod-police-handle-riots-control-
Post a Comment
0 Comments