Type Here to Get Search Results !

Bottom Ad

പോലിസിന്റെ അവസരോചിതമായ ഇടപെടല്‍ സംഘര്‍ഷം ഒഴിവാക്കി

കാസര്‍കോട് :(www.evisionnews.in)ആര്‍.എസ്.എസിന്റെ വിജയശക്തി സംഘമവുമായി ബന്ധപ്പെട്ട് കാസര്‍കോട്ട് ഉടലെടുത്ത സംഘര്‍ഷത്തില്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത് പോലിസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം.വിജയശക്തി സംഘമം കഴിഞ്ഞ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തിരിച്ചുപോവുകയായിരുന്ന ബസ്സിന് നേരെ കല്ലേറു നടത്തിയെന്ന് ആരോപിച്ച് ബോവിക്കാനത്തും കുമ്പളയിലും കടകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ അക്രമങ്ങള്‍ നടന്നിരുന്നു.
evisionnews


സംഘര്‍ഷം കുടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് തന്നെ എസ്.പി തോംസണ്‍ ജോസിന്റെയും ഡി.വൈ.എസി.പി ടി.പി രഞ്ജിത്തിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.കാസര്‍കോട് കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നീങ്ങുമായിരുന്ന സാഹചര്യം പോലിസിന്റെ സന്ദര്‍ഭോജിതമായ ഇടപെടല്‍മൂലം ഒഴിവാക്കപ്പെട്ടതോടെ എസ്.പിയുടേയും ഡി.വൈ.എസി.പി യുടേയും നടപടികള്‍ പൊതുസമൂഹത്തിന്റെ പ്രശംസയ്ക്ക് കാരണമായി.വിജയ ശക്തി സംഘമവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രകോപന പരമായ പ്രചരണങ്ങള്‍ നടത്തിയത്് ആശംങ്കയ്ക്ക് ഇടവരുത്തിയിരുന്നു.സാമുധായിക സംഘര്‍ഷത്തിന് ആക്കം കൂട്ടുന്ന പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരത്തില്‍ പ്രചരണം നടത്തിയവര്‍ നിരിക്ഷണത്തിലാണെന്നും പോലിസ് പറഞ്ഞു.


keywords : police-bovikanam-kasaragod-avoid-sp-thomson-jose-dysp-ranjith

Post a Comment

0 Comments

Top Post Ad

Below Post Ad