ന്യൂഡല്‍ഹി: (www.evisionnews.in) പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിന് 2.42 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ വില കുത്തനെ കുറഞ്ഞിട്ടും ഇവിടെ കുറയാത്തത് ഏറെ നാളായി വിമര്‍ശനത്തിന് ഇടവെച്ചിരുന്നു.
പുതുക്കിയ വില ഇന്ന് അര്ദ്ധ രാത്രിമുതല് നിലവില് വരും. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിനെത്തുടര്‍ന്നാണ് പെട്രോള്‍, ഡീസല്‍ വില കുറച്ചത്.
ആഗസ്തിനുശേഷം പെട്രോള്‍ വില പത്താം തവണയാണ് കുറയുന്നത്. ഡീസല്‍വില ഒക്ടോബറിനുശേഷം ആറാം തവണയും. നവംബറിനുശേഷം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി നാല് തവണ വര്‍ധിപ്പിച്ചു. ഇതുമൂലം 20,000 കോടി സര്‍ക്കാരിന് അധികവരുമാനം ലഭിക്കും.
ജനവരി 16 നായിരുന്നു പെട്രോളിന്റെയും ഡീസലിന്റെയും വില അവസാനമായി കുറച്ചത്. അന്ന് ഇതു പോലെ തന്നെയായിരുന്നു വില കുറച്ചത്. ബാരലിന് 50 അമേരിക്കന്‍ ഡോളറിലേക്കാണ് അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവില കുറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ജൂണില്‍ ബാരലിന് 115 ഡോളറായിരുന്നു വില.

Keywords: Petrol, Diezel, international price,
Post a Comment
0 Comments