Type Here to Get Search Results !

Bottom Ad

അക്ഷയ വഴി നല്‍കുന്ന ആനുകൂല്യങ്ങള്‍ ജാതി സംഘടനയുടേതെന്ന് പ്രചാരണം; കലക്ടര്‍ക്ക് പരാതി നല്‍കി

ചെമ്മനാട് (www.evisionnews.in): ചെമ്മനാട് ഗ്രാമ പഞ്ചായത്ത് കോളിയടുക്കം അക്ഷയ കേന്ദ്രം വഴി പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജാതി സംഘടനയുടെ ആനുകൂല്യമെന്ന് വ്യാജപ്രചാരണം. ഇതു സംബന്ധിച്ച് ഡിവൈഎഫ്‌ഐ പെരുമ്പള മേഖലാ കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചു.

അക്ഷയ കേന്ദ്രം ജീവകനക്കാരാണ് സര്‍ക്കാര്‍ വക നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്‍എസ്എസിന്റേതാണെന്ന് ജനങ്ങളെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നത്. ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ കരയോഗത്തില്‍ പങ്കെടുക്കണമെന്ന് ജീവനക്കാര്‍ പറയുന്നതായും ആരോപണമുണ്ട്. ഇതു സംബന്ധിച്ച് അന്വേഷിക്കാന്‍ ചെന്നവരോട് കേന്ദ്രം ഉടമ അപമര്യാദയായി പെരുമാറുന്നതായും പരാതിയില്‍ പറയുന്നു.

ഇതിനു മുമ്പും ഇ മണല്‍ അനുമതിയുമായി ബന്ധപ്പെട്ട് അക്ഷയകേന്ദ്രത്തിനെതിരെ ആരോപണമുയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. ഇങ്ങനെ സര്‍ക്കാര്‍ വക ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് നിഷേധിക്കുന്ന കേന്ദ്രത്തിനെതിരെ നടപടി ശക്തമാക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷമായ സമരപരിപാടികളുടമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

evisionnews


Keywords; Kasaragod-chemnad-koliyadukkam-perumbala-akshaya-dyfi-collector-petition

Post a Comment

0 Comments

Top Post Ad

Below Post Ad