ബോവിക്കാനം: (www.evisionnews.in) ബോവിക്കാനത്ത് വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെയുണ്ടായ അക്രമത്തെതുടര്‍ന്ന് ആദൂര്‍ സി.ഐ. വിളിച്ചുചേര്‍ത്തസമാധാന കമ്മിറ്റി യോഗത്തിലേക്ക് വ്യാപാരി നേതാക്കളെ ക്ഷണിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാര്‍ യൂണിറ്റ് ആരോപിച്ചു.
അക്രത്തെ തുടര്‍ന്ന് ഏറ്റവും അധികം നഷ്ടമുണ്ടായത് വ്യാപാരികള്‍ക്കാണ്. ടൗണിലെ ഐഡിയല്‍ ബേക്കറി പൂര്‍ണമായും അടിച്ചു തകര്‍ത്ത സംഘം നിരവധി കടകള്‍ക്കുനേരെയാണ് അക്രമണം അഴിച്ചുവിട്ടത്. ജില്ലയില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയപ്പോഴും ബോവിക്കാനം ടൗണില്‍ മതിയായ പോലീസിനെ നിര്‍ത്തിയിരുന്നില്ല. വഴി വക്കില്‍ കാവലേര്‍പ്പെടുത്തിയ പോലീസുകാരുടെ അത്രയും എണ്ണം ടൗണില്‍ ഉണ്ടായിരുന്നില്ല. ഇത് അക്രമകാരികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കി.
വ്യാപാരികള്‍ക്ക് നേരെയുണ്ടായ നാശനഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് യോഗം കൂട്ടിച്ചേര്‍ത്തു.
പി.എം.എം.അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ബി.ഹംസ സ്വാഗതം പറഞ്ഞു. ഭാസ്‌ക്കരന്‍ ചേടിക്കാനം, നാരായണന്‍, മുസ്തഫ ബിസ്മില്ല, സനല്‍ കുമാര്‍, താജുദ്ദീന്‍, മുതലപ്പാറ മുഹമ്മദ് കുഞ്ഞി സംസാരിച്ചു.
keywords : peace-committee-merchants-kasargod-adhoor-
Post a Comment
0 Comments