മലപ്പുറം: (www.evisionnews.in) പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന പി സി ഷാനവാസിന് അകാലത്തില്‍ അന്ത്യം. മലപ്പുറം ജില്ലയിലെ കിഴക്കന്‍ കുടിയേറ്റ മേഖലയിലെ ആദിവാസികള്‍ക്കിടയില്‍ ആതുരസേവനത്തിലൂടെ പൊതു ശ്രദ്ധയിലെത്തിയ ഡോ. ഷാനവാസ്, ഇന്നലെ രാത്രിയാണ് ഹൃദയാഘാതം മൂലം അന്തരിച്ചത്. 36 വയസായിരുന്നു. നാളെയാണ് ഖബറടക്കം. നിലമ്പൂര്‍ വടപുറം പുള്ളിച്ചോല പി മുഹമ്മദ് ഹാജിയാണ് പിതാവ്. മാതാവ്: കെ ജമീല ഹജ്ജുമ്മ. അവിവാഹിതനാണ്. ഡോക്ടര്‍മാരായ ശിനാസ് ബാബു, ഷമീല എന്നിവര്‍ സഹോദരങ്ങള്‍.
ആരോഗ്യപ്രശ്‌നങ്ങളില്‍ നട്ടംതിരിയുന്ന ആദിവാസിജനതയ്ക്ക് സ്‌നേഹത്തിന്റെയും ആതുരസേവനത്തിന്റെയും കരസ്പര്‍ശം പകര്‍ന്നാണ് ഷാനവാസ് യാത്രയായത്. ആദിവാസികള്‍ക്കാവശ്യമായ മരുന്നും ഭക്ഷണവും എത്തിക്കാനുള്ള ഷാനവാസിന്റെ ശ്രമങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയും അകമഴിഞ്ഞ പിന്തുണ നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയ ഞെട്ടലോടെയാണ് ഇന്നു രാവിലെ ഷാനവാസിന്റെ മരണവാര്‍ത്ത കേട്ടത്.
ഇന്നലെ രാവിലെ കോഴിക്കോട്ടേക്കു പോയ ഷാനവാസ് മലപ്പുറത്തെ വീട്ടിലേക്കു രാത്രി മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. കാറിന്റെ പിന്‍സീറ്റിലിരുന്ന ഷാനവാസ് അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷ്, ഷാനവാസിനെ ഉടന്‍തന്നെ എടവണ്ണയിലെ രാജഗിരി ആശുപത്രിയിലെത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേ ഷാനവാസ് അന്ത്യശ്വാസം വലിച്ചു. മരണസമയത്ത് പിതാവ് മുഹമ്മദും ഒപ്പമുണ്ടായിരുന്നു.
മരുന്നുമാഫിയക്കെതിരായ പോരാട്ടമായിരുന്നു ഷാനവാസി നെ ശ്രദ്ധേയനാക്കിയ മറ്റൊരു കാര്യം. പൊതുജനാരോഗ്യ രംഗത്ത് കച്ചവടകാലത്ത് പൊതു ജനങ്ങളുടെ പക്ഷത്തുനിന്നുള്ള പോരാട്ടങ്ങളായിരുന്നു ഷാനവാസിന്റെ ഭാഗത്തുനിന്നുണ്ടായത്. അടുത്തയിടെ നിലമ്പൂരില്‍നിന്ന് ഷാനവാസിനെ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനിടെയാണ് മരണം വന്നത്.
Keywords: Doctor of poor, P.C Shanavas, obituary, Shanvas, Nilambur, Palakkad, Kanhirappuzha
Post a Comment
0 Comments