Type Here to Get Search Results !

Bottom Ad

ആശങ്ക നീങ്ങി: ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം നഷ്ടപ്പെട്ട ഉദുമ സ്വദേശിയുടെ പാസ്‌പോര്‍ട്ട് തിരിച്ചുകിട്ടി

www.evisionnews.in

ഉദുമ(www.evisionnews.in): ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് അബൂദാബി യാത്ര പ്രതിസന്ധിയിലായ ഉദുമ എരോല്‍ സ്വദേശി അബ്ദുള്‍ സത്താറിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുകിട്ടി. കുവൈററിലുളള മലയാളികളുടെ ഇടപെടലിനെതുടര്‍ന്നാണ് ശനിയാഴ്ച വൈകുന്നേരത്തോടെ പാസ്‌പോര്‍ട്ട് തിരികെ ലഭിച്ചത്. 

അബുദാബിയില്‍ നിന്ന് ജെറ്റ് എയര്‍വേസില്‍ ബുധനാഴ്ച വൈകിട്ട് നാലിനാണ് അബ്ദുള്‍ സത്താര്‍ ബാംഗഌരു വിമാനത്താവളത്തില്‍ ഇറങ്ങിയത്. തുടര്‍ന്ന് പരിശോധനക്ക് ശേഷം പുറത്തേക്കിറങ്ങാന്‍ തുടങ്ങിയ അബ്ദുള്‍ സത്താറിനെയും മറ്റ് രണ്ട് പേരെയും വീണ്ടും പരിശോധിക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. മൂന്ന് പേരുടെയും പാസ്‌പോര്‍ട്ടുകളും ഉദ്യോഗസ്ഥര്‍ വാങ്ങി. ശേഷം ഒരാളുടെ സാധനങ്ങള്‍ വാങ്ങി അഴിച്ച് പരിശോധിച്ച് അയാളെ പറഞ്ഞു വിട്ടു.അരമണിക്കൂറോളം കഴിഞ്ഞ് മറ്റൊരാളെയും പരിശോധിച്ച് വിട്ടു.

എന്നാല്‍ അബ്ദുള്‍ സത്താറിന്റെ പാസ്‌പോര്‍ട്ടാണ് ഇയാള്‍ക്ക് നല്‍കിയത്. ഇയാള്‍ സ്ഥലം വിട്ട് ഏറെ കഴിഞ്ഞാണ് അബ്ദുള്‍ സത്താറിന്റെ സാധനങ്ങള്‍ പരിശോധിച്ചത്. പുറത്തിറങ്ങാന്‍ നേരം ഉദ്യോഗസ്ഥര്‍ നല്‍കിയ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് തന്റേതല്ലെന്ന് അബ്ദുള്‍ സത്താര്‍ തിരിച്ചറിഞ്ഞത്.

ബാംഗഌരു സ്വദേശി മുസ്തഫ എന്നയാളുടെ പാസ്‌പോര്‍ട്ടാണ് അബ്ദുള്‍സത്താറിന് ലഭിച്ചത്. ഉദ്യോഗസ്ഥരോട് പാസ്‌പോര്‍ട്ട് മാറിയ കാര്യം പറഞ്ഞെങ്കിലും അവര്‍ കൈയ്യൊഴിഞ്ഞു. സ്വയം മറ്റയാളെ കണ്ടെത്താനായിരുന്നു നിര്‍ദ്ദേശം. പാസ്‌പോര്‍ട്ടില്‍ ഫോണ്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ മുസ്തഫയെ ബന്ധപ്പെടാനും കഴിയാതെ സത്താര്‍ വീണ്ടും എയര്‍പോര്‍ട്ട് അധികൃതരെ ബന്ധപ്പെട്ടെങ്കിലും അധികൃതര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.


Keywords: Kasaragod-uduma-airport-passport

Post a Comment

0 Comments

Top Post Ad

Below Post Ad