കാഞ്ഞങ്ങാട്: (www.evisionnews.in) പര്‍ദ്ദ ധരിച്ചെത്തിയ രണ്ടംഗ സംഘം വൃദ്ധയുടെ മുഖത്ത് സ്‌പ്രേ തളിച്ച് ബോധം കെടുത്തിയ ശേഷം കഴുത്തിലും കാതിലുമുണ്ടായിരുന്ന രണ്ടരപ്പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്നു. ഇന്നുച്ചക്ക് കൂളിയങ്കാലിലാണ് സംഭവം. കൂളിയങ്കാലിലെ ചിരുതേയി എന്ന 85 കാരിയാണ് കവര്‍ച്ചക്കിരയായത്. സംഭവം നടക്കുമ്പോള്‍ വൃദ്ധമാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ബോധം തെളിഞ്ഞ ശേഷം വൃദ്ധ പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി.
Keywords: Pardda, Hijab, two and half pavan, gold, spray, Kooliyangalil, police
Post a Comment
0 Comments