ബേക്കല്‍: (www.evisionnews.in) പള്ളിക്കര ബീച്ചില്‍ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. കാഞ്ഞങ്ങാടിനടുത്തുള്ള ഇട്ടമ്മലിലെ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന ഹാരിസിനെയാണ് (38) ബേക്കല്‍ എസ്.ഐ ഇ.നാരായണന്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം പള്ളിക്കര ബീച്ചില്‍ ഹാരിസ് കഞ്ചാവ് വില്‍പന നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് യുവാവിനെ പിടികൂടുകയായിരുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുള്‍പെടെയുള്ളവര്‍ക്ക് ഹാരിസ് കഞ്ചാവ് വില്‍പന നടത്തുന്നതായി പോലീസിന് വിവരം കിട്ടിയിരുന്നു.
Keywords: Pallikkara beach, sail, Kanchav
Post a Comment
0 Comments