തിരുവനന്തപുരം: (www.evisionnews.in) ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി കോടികള്‍ അപഹരിച്ച കേസില്‍ കേരള പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരത്തെതിച്ചു. പ്രത്യേക അന്വേക്ഷണ സംഘം കഴിഞ്ഞ മൂന്നിന് ഡെല്‍ഹിയില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം തിരുമല സ്വദേശി നീതു നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേക്ഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. സംഘത്തിലെ മൂന്ന് പേര്‍ നൈജിരിരിയക്കാരും ഒരാള്‍ ഇന്ത്യാക്കാരനുമാണ്.
തട്ടിപ്പ് സംഘം അയച്ച എസ്എംഎസ് ന്റെ അടിസ്ഥാനത്തില്‍ നീതു പലപ്പോഴായി രണ്ട് ലക്ഷത്തി എഴുപത്തിയേഴായിരത്തി മുന്നൂറ്റി ഇരുപത്തഞ്ച് രൂപ അക്കൗണ്ടില്‍ ഇട്ടു. ഇന്ത്യയില്‍ തുടങ്ങാനിരിക്കുന്ന ആശുപത്രിയില്‍ പാട്‌നര്‍ ആക്കാമെന്ന് പറഞ്ഞാണ് സംഘം പണം തട്ടിയത്. വീണ്ടും പണം ആവശ്യപ്പോഴാണ് നീതു പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേക്ഷണത്തില്‍ തട്ടിപ്പിന് പിന്നില്‍ നൈജീരിയന്‍ സംഘമാണെന്ന് വ്യക്തമായി.
റെജിസ്റ്റര്‍ ചെയ്യാത്ത കേസിലുള്‍പ്പെടെ കോടികളുടെ തട്ടിപ്പാണ് സംഘം നടത്തിയിരിക്കുന്നതായാണ് പോലീസ് ലഭിച്ച വിവരം. പ്രതികലെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി രണ്ടാഴ്ച കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു.
Keywords: Online, Thiruvananthapuram, case, register, police, Monday, Nigeria, Thiruvanahtapuram
Post a Comment
0 Comments