Type Here to Get Search Results !

Bottom Ad

ഓണ്‍ലൈന്‍ വഴി കാര്‍ വിപണനം: വഞ്ചിതരാകരുതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം


റിയാദ്: (www.evisionnews.in)  ഓണ്‍ലൈന്‍ വഴി കാര്‍ വില്‍പന നടത്തി പണം തട്ടിയെടുക്കുന്ന സംഘങ്ങളെ സൂക്ഷിക്കണമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം. ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചതായി ആഭ്യന്തരമന്ത്രാലയ വക്താവ് ജനറല്‍ മുഹമ്മദ് അല്‍ മറൗല്‍ പറഞ്ഞു. തട്ടിപ്പുസംഘങ്ങള്‍ ഇല്ലാത്ത കമ്പനികളുടെ പേരില്‍ ഉപഭോക്താക്കളെ വ്യാജകരാറില്‍ ഒപ്പുവെപ്പിക്കുകയും ബാങ്ക് അക്കൗണ്ടുകളുടെ വിശദാശംങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നു.
ഉപഭോക്താക്കള്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതിന് മുമ്പ് വെബ്‌സൈറ്റുകള്‍ പരിശോധിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത് സംബന്ധിച്ച് എന്തെങ്കിലും സഹായങ്ങള്‍ ആവശ്യമാണെങ്കില്‍ സൗദി എംബസികളിലെ ഉദ്യോഗസ്ഥരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ തേടാമെന്നും ജനറല്‍ മുഹമ്മദ് അല്‍ മറൗല്‍ പറഞ്ഞു.


Keywords: evisionnews.in, business,  Riyadh, online, car shopping, bank account

Post a Comment

0 Comments

Top Post Ad

Below Post Ad