Type Here to Get Search Results !

Bottom Ad

മെഡല്‍ നേടിയ താരങ്ങള്‍ക്ക് സര്‍ക്കര്‍ ജോലി നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം:( www.evisionnews.in) ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കേരളത്തിലെ കായിക താരങ്ങള്‍ക്കു സര്‍ക്കര്‍ ജോലി നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് അധിക ഇന്‍ക്രിമെന്റ് നല്‍കും. 250 തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സജന്‍ പ്രകാശ്, എലിസബത്ത് സൂസന്‍ കോശി, അനില്‍ഡ തോമസ്, അനു രാഘവന്‍ എന്നീ താരങ്ങള്‍ക്കു ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കും. മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് എത്തിയവര്‍ക്ക് യഥാക്രമം അഞ്ച്, മൂന്ന്, രണ്ട് ലക്ഷം രൂപ വീതം നല്‍കും. ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന മലയാളി താരത്തിന് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


evisionnews

keywords : kasargod-medal-national-games-keral-ummanchandi

Post a Comment

0 Comments

Top Post Ad

Below Post Ad