കാസര്‍കോട്:(www.evisionnews.in) പ്രവാസി വകുപ്പ് കാസര്‍കോട് നഗരസഭ പരിധിയില്‍ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്ത നോര്‍ക്ക സെല്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികളുണ്ടാകണമെന്ന് മുനിസിപ്പല്‍ പ്രവാസി ലീഗ് കൗണ്‍സില്‍ യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. മുനിസിപ്പല്‍മുസ്‌ലിംലീഗ് പ്രസിഡണ്ട് എം.എ. കടവത്ത് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി.ഉമ്മര്‍, ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ചെമ്പിരിക്ക, ട്രഷറര്‍ ബി.എം.എ.ഖാദര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ജാഫര്‍ എരിയാല്‍, ട്രഷറര്‍ ഖാദര്‍ ഹാജി ചെങ്കള, ഖാദര്‍ ബങ്കര, ഖാലിദ് പച്ചക്കാട്, ഹമീദ് ബെദിര, എം.എച്ച്.അബ്ദുല്‍ ഖാദര്‍, എം.എം. മുനീര്‍, വി.എം. മുനീര്‍, മുഹമ്മദ്കുഞ്ഞി തായലങ്ങാടി പ്രസംഗിച്ചു.
ഭാരവാഹികള്‍: റസാഖ് പട്ടേല്‍ (പ്രസി.), അബൂബക്കര്‍ പച്ചക്കാട്,എം.പി.അബൂബക്കര്‍ (വൈ.പ്രസി.), മുഹമ്മദ്കുഞ്ഞിതായലങ്ങാടി (ജന.സെക്ര.), മുഹമ്മദ് ശരീഫ് സാഹിബ്, ഹബീബ് തുരുത്തി (സെക്ര.), അബൂബക്കര്‍ പടിഞ്ഞാര്‍കുന്നില്‍ (ട്രഷ.).
keywords : norka-cell-kasaragod-eshtablish-municipal-gulf-league
Post a Comment
0 Comments