കാസര്‍കോട് (www.evisionnews.in): ഐഎന്‍എല്ലിന്റെ പോഷക സംഘടനയായ നാഷണല്‍ ലേബര്‍ യൂണിയന്‍ (എന്‍.എല്‍.യു) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 20ന് തിരുവന്തപുരത്ത് നിന്ന് ആരംഭിച്ച് ഏപ്രില്‍ ഒന്നിന് കാസര്‍കോട്ട് സമാപിക്കുന്ന കേരളയാത്രയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അസംഘടിത മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുക, തൊഴിലും കൂലിയും സംരക്ഷിക്കും, മിനിമം വേതനം പത്തായിരം രൂപയായി നിജപ്പെടുത്തുക, ചെറുകിട വ്യവസായങ്ങളെ കുത്തകകളില്‍ നിന്ന് സംരക്ഷിക്കുക. പലിശ രഹിത ബാങ്കുകള്‍ ആരംഭിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് കേരള യാത്ര നടത്തുന്നത്. യാത്രയില്‍ ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന പരാതികള്‍ അവയ്ക്കുളള പരിഹാരം ഉള്‍പ്പെടെ തയാറാക്കി ഏപ്രില്‍ അവസാന വാരം ഗവണ്‍മെന്‍ിന് സമര്‍പ്പിക്കും. സംയുക്ത ഗ്രേഡ് യൂണിയന്‍ നടത്തി വരുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏപ്രില്‍ 1 ന് കാസര്‍കോട് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍, അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, ഐ.എല്‍.എല്‍. തമിഴ്‌നാട് പ്രസിഡന്റ് ബഷീര്‍ അഹമ്മദ്, സംസ്ഥാന പ്രസിഡന്റ് എസ്.എ. പുതിയവളപ്പ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. അബ്ദുല്‍ വഹാബ്, സംസ്ഥാന സെക്രട്ടറി ഇസ്മാഹില്‍ സാഹിബ്, സംസ്ഥാന നേതാക്കളായ എന്‍.കെ. അബ്ദുല്‍ അസീസ്, മാഹിന്‍ സാഹിബ്, ഹംസ ഹാജി തുടങ്ങിയവര്‍ പ്രസംഗിക്കും.
എന്‍.എല്‍.യു സംസ്ഥാന പ്രസിഡന്റ് എ.പി. മുസ്തഫ കോഴിക്കോട് ജാഥാ ക്യാപ്റ്റനായും, സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ് ജാഥാ ഡയരക്ടറുമായാണ് കേരളയാത്ര ആരംഭിക്കുന്നത്. ഏപ്രില്‍ 1ന് കാസര്‍കോട് സമാപിക്കുന്ന കേരള യാത്ര സമാപന സമ്മേളനം വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. രക്ഷാധികാരികള്‍: കെ.എസ്. ഫക്രുദ്ദീന്‍ (ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടറി), സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.എ ലത്തീഫ്, മൊയ്തീന്‍കുഞ്ഞി കളനാട്, അജിത്ത്കുമാര്‍ ആസാദ്, സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാനായി ഐ.എന്‍.എല്‍. ജില്ലാ സെക്രട്ടറി അസീസ് കടപ്പുറത്തെയും, വൈസ് ചെയര്‍മാന്മാരായി ഹനീഫ് കടപ്പുറം, ഖലീല്‍ എരിയാല്‍, റഹിം ബെണ്ടിച്ചാല്‍, മൊയ്തീന്‍ഹാജി ചാല, അബൂബക്കര്‍ ഖാദിരി തളങ്കര, അമീര്‍ കൊടി എന്നിവരും ജനറല്‍ കണ്‍വീനറായി സി.എം.എ. ജലീലും കണ്‍വീനര്‍മാരായി നൗഷാദ് എരിയാല്‍, ഹൈദര്‍ കുളങ്കര, ഹനീഫ തുരുത്തി, അഷ്‌റഫ് തുരുത്തി, അന്‍വര്‍ മാങ്ങാട്, അബ്ദുല്‍ റഹ്മാന്‍ കളനാട്, സറഫുദ്ദീന്‍ അദ്ദാദ് എന്നിവരെയും ട്രഷററായി മുസ്തഫ തോരവളപ്പിനെയും തിരഞ്ഞെടുത്തു.
പത്രസമ്മേളനത്തില്‍ എ.പി. മുസ്തഫ കോഴിക്കോട് (എന്‍.എല്‍.യു. സംസ്ഥാന പ്രസിഡന്റ്), പി.എം സുബൈര്‍ പടുപ്പ് (എന്‍.എല്‍.യു സംസ്ഥാന ജനറല്‍ സെക്രട്ടറി), സി.എം.എ. ജലീല്‍ (എന്‍.എല്‍.യു ജില്ലാ പ്രസിഡന്റ് ), മുസ്തഫ തോരവളപ്പ് (സ്വാഗതസംഘം കമ്മിറ്റി ട്രഷറര്‍), ഹനീഫ് കടപ്പുറം (എന്‍.എല്‍.യു ജില്ലാ സെക്രട്ടറി) സംബന്ധിച്ചു.
Keywords: Kasaragod-pressmeet-kralayathra-national labour-union-march-20-start-from-trivandram
Post a Comment
0 Comments