കൊല്ലം: (www.evisionnews.in) ന്യുജനറേഷന്‍ സിനിമയെടുക്കുന്നത് കഞ്ചാവ് നാക്കില്‍ തേച്ചാണെന്ന് ഗണേഷ്‌കുമാര്‍. ആഷിക് അബുവിനെ പേരെടുത്തു പറയാതെയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. ഇടുക്കിയിലെ കഞ്ചാവിന് ഇടുക്കി ഗോള്‍ഡ് എന്ന് പേരിട്ടു നാട്ടുകാരെ കാണിച്ചുവെന്നും വിമര്‍ശനമുണ്ടായി. സിനിമ ഒരു വ്യക്തമായ സന്ദേശം നല്‍കുന്ന മാധ്യമമാണ്. കഞ്ചാവിനെ പ്രമോട്ട് ചെയ്യാന്‍ ഉപയോഗിക്കരുതെന്നും ഗണേഷ് കുമാര്‍ കൊട്ടാരക്കരയില്‍ പറഞ്ഞു. ന്യൂജനറേഷന്‍ സിനിമകള്‍ കണ്ടിട്ട് മനസിലാകണമെങ്കില്‍ കാണുന്നവരും കഞ്ചാവ് നാക്കില്‍ തേച്ച് സിനിമ കാണണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നടന്‍ ശ്രീനിവാസന്‍ പുത്തന്‍ തലമുറയിലെ സിനിമക്കാരെ കുറിച്ച് പറഞ്ഞതെല്ലാം സത്യമായെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
കൊക്കെയിന്‍ കേസുമായി ബന്ധപ്പെട്ട് കേരളാപൊലീസ് ആഷിക് അബുവിനേയും റിമാകല്ലിങ്കലിനേയും ഫഹദ് ഫാസിലിനേയും ചോദ്യം ചെയ്യാന്‍ അനുമതി തേടിയെന്ന് വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ നിയമനടപടിയടക്കമുളള കാര്യങ്ങള്‍ ആഷിക് അബു ആലോചിക്കുമ്പോഴാണ് ഈ പരാമര്‍ശം എന്നും ശ്രദ്ധേയമാണ്.വാര്‍ത്ത വ്യാജമാണെന്നും എന്ത് തരത്തിലുള്ള അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും തയ്യാറാണെന്ന് ആഷിക് അബു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
മലയാളത്തില്‍ പുതിയ തലമുറ സിനിമാ പ്രവര്‍ത്തകരുടെ ശീലങ്ങളെ നടന്‍ ശ്രീനിവാസനാണ് ആദ്യം ചൂണ്ടിക്കാട്ടിയത്.
കഞ്ചാവടിച്ചാലേ ചിലര്‍ക്ക് അഭിപ്രായങ്ങള്‍ പറയാനാകൂ. കഞ്ചാവടിച്ച് സിനിമയെടുക്കുന്നവരെ പൊലീസ് പിടിച്ച് അകത്തിടണമെന്നും, ഇക്കൂട്ടര്‍ മലയാള സിനിമ തുലയ്ക്കാന്‍ വന്നവരാണെന്നും ശ്രീനിവാസന്‍ തുറന്നടിച്ചിരുന്നു. മലയാളത്തിന്റെ പുത്തന്‍ താരോദയം ഷൈന്‍ ടോം ചാക്കോ കഞ്ചാവ് കേസില്‍ പിടിയിലായത് മലയാള സിനിമ രംഗത്തെ ഞെട്ടിച്ചിരുന്നു.
Keywords: New Generation, Cinema, Kanchav, Ganesh Kumar, Ashiq Abu, Rima Kallingal, Idukki gold, Fahad Fasil
Post a Comment
0 Comments