Type Here to Get Search Results !

Bottom Ad

നെടുമ്പാശേരിയെ അന്താരാഷ്ട്ര ഹബില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രവാസിസംഘടനകള്‍


കൊച്ചി: (www.evisionnews.in)  വര്‍ദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം പരിഗണിച്ച് നെടുമ്പാശേരി വിമാനത്താവളത്തെ അന്താരാഷ്ട്ര ഹബ്ബില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു. കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളെയാണ് നിലവില്‍ അന്താരാഷ്ട്ര ഹബ്ബുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. വലിയൊരു വിഭാഗം പ്രവാസികളും മലയാളികളായതിനാലാണ് കൊച്ചിയെ ഇന്റര്‍നാഷണല്‍ ഹബ്ബില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
വിമാനയാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതിലെ പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാരിനെ ധരിപ്പിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും സംഘടനാ പ്രതിനിധികള്‍ ആരോപിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും അവര്‍ അറിയിച്ചു.


Keywords: Nedumbassery, international hub, pravasi, flight fair 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad