തിരുവനന്തപുരം: (www.evisionnews.in) ദേശീയ ഗെയിംസില്‍ കേരളത്തിന് മുപ്പതാം സ്വര്‍ണം. സൈക്ലിംഗില്‍ വനിതകളുടെ പോയിന്റെ റെയ്‌സില്‍ കേരളത്തിന്റെ മഹിതാ മോഹനാണ് കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയത്. ഇതോടെ മെഡല്‍ വേട്ടയില്‍ ഹരിയാനയെ പിന്തള്ളി കേരളം രണ്ടാമതെത്തി.
ദേശീയ ഗെയിംസില്‍ മഹിതയുടെ മൂന്നാം സ്വര്‍ണമാണിത്. വനിതകളുടെ പോയിന്റ് റെയ്‌സില്‍ മൂന്ന് മെഡലുകളും കേരളത്തിനാണ്.
സൈക്ലിംഗിലും കയാക്കിംഗിലുമായി മൂന്ന് സ്വര്‍ണമാണ് കേരളം ഇന്ന് നേടിയത്.
സൈക്ലിംഗ് ടീം പര്‍സ്യൂട്ടില്‍ ലിഡിയമോള്‍ സണ്ണി, വി.ജി. പാര്‍വതി, വി.രജനി, മഹിത മോഹന്‍ എന്നിവരാണ് കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയത്. സൈക്ലിംഗ് സ്പ്രിന്റ് ഇനത്തില്‍ കേരളത്തിന്റെ ലിഡിയ മോള്‍ സണ്ണി വെങ്കലം നേടി.
അനുഷ, മിനിമോള്‍, ജസ്റ്റിമോള്‍, ട്രീസ എന്നിവരാണ് കയാക്കിംഗില്‍ കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയത്.
68 സ്വര്‍ണത്തോടെ ഒന്നാം സ്ഥാനത്തുള്ള സര്‍വീസസ് ബഹുദൂരം മുന്നിലാണ്.
Keywords: National games, Cycle, Keralam, Survices
Post a Comment
0 Comments