കൊച്ചി: (www.evisionnews.in) ദേശീയ ഗെയിംസിന്റെ ശോഭ കെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഏറ്റവും ചെലവ് കുറഞ്ഞ ഗെയിംസ് നടന്നത് കേരളത്തിലാണ്. കായിക താരങ്ങളെ അഭിനന്ദിക്കേണ്ട പലര്‍ക്കും വിവാദങ്ങളുണ്ടാക്കാനാണ് താത്പര്യമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
2011 ല്‍ അംഗീകരിച്ച ബജറ്റ് പ്രകാരമാണ് ഗെയിംസ് നടക്കുന്നത്. ബജറ്റ് അംഗീകരിച്ച സമിതിയില്‍ ഗണേഷ് കുമാറും വിജയകുമാറും ഉണ്ടായിരുന്നെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ചീഫ് വിപ്പ് ഉള്‍പ്പെടെയുള്ളവര്‍ ഗെയിംസിനെ അധിക്ഷേപിച്ചതായി കരുതുന്നില്ല. ഏത് അന്വേഷണത്തെ നേരിടാനും തയ്യാറാണ്. ലാലിസം പണം മോഹന്‍ലാല്‍ വാങ്ങില്ലെന്ന് അറിയിച്ച മന്ത്രി പണം മോഹന്‍ലാലിന്റെ നിര്‍ദ്ദേശമനുസരിച്ച് ചെലവഴിക്കുമെന്നും അറിയിച്ചു.
ശനിയാഴ്ച രാവിലെ മോഹന്‍ലാലുമായി ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൊച്ചിയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.
Keywords: national games, keralam, Thiruvanchooor, Kochi, Thiruvanchoor Rada Krishnan, budget, Ganesh Kumar, Vijaya Kumar, Lalisam, Mohanlal, Umman Chandi
Post a Comment
0 Comments