നാദാപുരം (www.evisionnews.in): തൂണേരി വെള്ളൂര്‍ മേഖലയിലെ വീടുകളില്‍ നിന്ന് കൊള്ളയടിച്ച കേസില്‍ അറസ്റ്റിലായ പ്രതിയില്‍ നിന്ന് കൊള്ളമുതല്‍ കണ്ടെടുത്തു. കല്ലാച്ചിയിലെ സജീവ സിപിഎം പ്രവര്ത്തകന് കൊള്ളിയന്റവിട രാജീവനാ(38)ണ് കൊള്ളയടിച്ച സ്വര്‍ണവുമായി അറസ്റ്റിലായത്.
കോടഞ്ചേരിയിലെ കാട്ടുമടത്തില്‍ അബൂബക്കര്‍ ഹാജിയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച 10 പവന് സ്വര്‍ണാഭരണവും, മകന് മഹമൂദിന്റെ വീട്ടില്‍ നിന്നെടുത്ത രണ്ടു മൊബൈല്‍ ഫോണുകളുമാണ് പ്രതിയില്‍ നിന്ന് കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത രാജീവനെ വിശദമായി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കൊള്ളമുതലുകള്‍ കണ്ടെടുത്തത്. കിടപ്പു മുറിയിലെ അലമാരയില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു. ആഭരണങ്ങള്‍ വീട്ടുകാര്‍ തിരിച്ചറിഞ്ഞു.
Keywords:Kerala-nadapuram-case-arrest-gold-arrest-police
Post a Comment
0 Comments