കാസര്‍കോട് (www.evisionnews.in): കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ഹാജര്‍ നേടിയ എംഎല്‍എമാരില്‍ എന്‍എ നെല്ലിക്കുന്ന് ഇടംപിടിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി പതിമൂന്നാം നിയമസഭാ സമ്മേളനത്തില്‍ ഏറ്റവും കൂടുതല്‍ ഹാജറുള്ളവര്‍ പതിമൂന്ന് പേരാണ്.
എന്‍എ നെല്ലിക്കുന്ന് എംഎല്‍എ കൂടാതെ കെ മുരളീധരന്‍, അബ്ദുല്‍ റഹിമാന്‍ രണ്ടത്താണി, ടിഎ അഹ്മദ് കബീര്‍, സികെ സദാശിവന്‍, കെഎസ് സലീഖ, ബി സത്യന്‍, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, സണ്ണി ജോസഫ്, പി ഉബൈദുല്ല, വിഎം ഉമ്മര്‍ മാസ്റ്റര്‍, എംഎ വാഹിദ് എന്നിവരും ഹാജര്‍ റാങ്കിംഗില്‍ ഇടംപിടിച്ചിട്ടുണ്ട്.
പതിമൂന്നാം കേരള നിയമസഭ ഇതുവരെയായി 186 ദിവസമാണ് സമ്മേളിച്ചിട്ടുള്ളത്. പതിമൂന്ന് പേരും മുഴുവന്‍ ദിവസങ്ങളിലും പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരവകാശ നിയമപ്രകാരം പുറത്തുവിട്ട രേഖയില്‍ വ്യക്തമാക്കുന്നത്. ഏറ്റവും കുറവ് ഹാജറുള്ളത് തോമസ് ചാണ്ടിക്കാണ്.
Keywords: Kasaragod-na-nellikkunnu-attendance-mla
Post a Comment
0 Comments