ബി.ജെ.പി ആലപ്പുഴ മണ്ഡലം സെക്രട്ടറി മണ്ണഞ്ചരേി ഐ.ടി.സി കോളനി കണ്ണന്തറവെളിയില്‍ വേണുഗോപാലന്‍ (46) ജനുവരി 29നാണ് കൊല്ലപ്പെട്ടത്. അതിരാവിലെ വീട്ടില്‍ വസ്ത്രം അലക്കിക്കൊണ്ടിരിക്കുമ്പോള്‍ അക്രമി സംഘം വേണുഗോപാലനെ വെട്ടിവീഴുത്തുകയായിരുന്നു. നിരവധി കേസിലെ പ്രതിയായ ഇയാളെ ഏതെങ്കിലും ക്വട്ടേഷന്‍ സംഘം വകവരുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ തിരുവല്ല കെഎസ്ഇബി ഓഫീസിലെ മസ്ദൂറായിരുന്ന ചന്ദ്രലാലിന്റെ ഭാര്യയായ സ്മിത അറസ്റ്റിലായതോടെയാണ് വധത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമായത്. തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് വധക്കേസിലെ ഒന്നാം പ്രതി കൂടിയായ വേണുഗോപാലിനെ വകവരുത്താന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു. ഇതിനായി ഗുണ്ടാസംഘത്തെ ഏര്‍പ്പെടുത്തുകയായിരുന്നത്രെ.
സംഭവവുമായി ബന്ധപ്പെട്ട് ഷാരോണ്‍, ഗിരീഷ്, കണ്ണന്‍, അസ്ഹറുദ്ദീന്‍, ജയരാജ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Keywords: Kerala-alleppey-kseb-murder-case-four-women-arrest-bjp
Post a Comment
0 Comments