കാസര്‍കോട്: (www.evisionnews.in) ഭാരതത്തിന്റെ പ്രതാപവും കുലീനതയും പ്രതിഫലിക്കുന്ന ഭരണഘടനാ മൂല്യങ്ങളെ നിസ്സങ്കോചം തമസ്‌കരിക്കുന്ന ഭരണാധികാരികള്‍ക്ക് തടയിടാന്‍ വിദ്യാര്‍ഥി യുവ സമൂഹം സജ്ജമാകുമെന്ന പ്രത്യാശയാണ് സമകാലിക ഇന്ത്യ പ്രദാനം ചെയ്യന്നതെന്ന ആഹ്വാനത്തോടെ മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് എം.പി കാമ്പസില്‍ സംഘടിപ്പിച്ച 19ാമത് ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളനത്തിന് ഉജ്ജ്വല സമാപനം.
സമാപന സമ്മേളനം കുവൈത്ത് കേരള ഇസ്‌ലാഹി സെന്റെര്‍ പ്രസിഡന്റ് പി.എന്‍ അബ്ദുലത്തീഫ് മദനി ഉല്‍ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി.മൊയ്തീന്‍ മൈസൂര്‍ അദ്ധ്യക്ഷത വഹിച്ചു. സഊദി അറേബ്യ മതകാര്യവകുപ്പ് സി.ജി.സി ഡയറക്ടര്‍ ശൈഖ് അബുദുല്‍ അസീസ് ബിന് മുഹമ്മദ് അല്‍ ശഅലാന്‍ മുഖ്യാതിഥിയായിരുന്നു.
പ്രമുഖ ക്വുര്‍ആന്‍ പണ്ഡിതന്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, യു.എ.ഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് ഹുസൈന്‍ സലഫി, ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ടി.കെ അശ്‌റഫ്, ജന.സെക്രട്ടറി കെ.സജ്ജാദ്, കാസര്‍ഗോഡ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, എം.പി കാമ്പസ് ഡയറക്ടര്‍ മാസിന്‍ മുഹമ്മദ്, ദമാം മതകാര്യ വകുപ്പ് മലയാള വിഭാഗം പ്രബോധകന്‍ അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി, അശ്‌റഫ് അബുബക്കര്‍, ശരീഫ് ഏലാങ്കോട്, ഐ.എം.ബി ജന:സെക്രട്ടറി പി.എം ശാഹുല്‍ ഹമീദ്, അമീന്‍ കോയമ്പത്തൂര്‍, അബ്ദുല്‍ സത്താര്‍ കാഞ്ഞങ്ങാട്, സി.എല്‍ അഹമ്മദ്, എം.എസ്.എം സംസ്ഥാന ജന.സെക്രട്ടറി സി.എം അബ്ദുല്‍ ഖാലിക്ക്, പ്രസിഡന്റ് ടി.കെ ത്വല്‍ഹത്ത് സ്വലാഹി. പി താജുദ്ധീന്‍ സ്വലാഹി, ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍, മുഹമ്മദ് ഖാന്‍ ഹൈദരാബാദ് ,പി.എം ഷാഹുല്‍ ഹമീദ്, മാസിന്‍ മുഹമ്മദ്, സി.എം സാബിര്‍ നവാസ്, സിപി സലീം, ബുഖാരി കണ്ണൂര്‍, നബീല്‍ പാലപറ്റ, നസീഫ് പി.പി, അംജദ് പി.കെ, എം.കെ ഇര്‍ഫാന്‍, കെ.സി ശംസീര്‍, ഡോ. ഷബീല്‍ പി.എന്‍, ഡോ. നജ്മുദ്ദീന്‍ കെ, ഡോ. കെ. മുഹമ്മദ് ശഹീര്‍, എന്നിവര്‍ സംസാരിച്ചു.
വേദി രണ്ടില്‍ നടന്ന ഓപ്പണ്‍ ഫോറത്തിന് സയ്യിദ് ഹുസൈന്‍ ബാംഗ്ലൂര്‍ അല്‍ത്താഫ് ഷാജഹാന്‍ (ഐ.ഐഎം ബാംഗ്ലൂര്‍) സലാഹുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ മംഗലാപുരം . എന്നിവര്‍ വിഷയാവതരണം നടത്തി . ഡോ .അബ്ദുല്‍ മാലിക് പിപി ,ഡോ.ഒപി സലാഹുദ്ധീന്‍,ന നിഷാദ് കെ സലീം എന്നിവര്‍ സംസാരിച്ചു
കേരളത്തിനകത്തുനിന്നുള്ള വിവിധ പ്രൊഫഷനണല്‍ കാമ്പസുകളില്‍ നിന്നും കേരളത്തിന് പുറത്ത് നിന്ന് ഡല്‍ഹി, ഹൈദരാബാദ്,ബാഗ്ലൂര്‍,മുബൈ,മൈസൂര്‍,ചെന്നൈ കോയമ്പത്തൂര്‍, ഈ റോഡ്, തഞ്ചാവൂര്‍, ട്രിച്ചി, മംഗലാപുരം,തുടങ്ങിയ പ്രമുഖ പട്ടണങ്ങളില്‍ നിന്നുള്ള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളും, ഇന്ത്യയിലെ വിവിധ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥി പ്രതിനിധികളും ഉള്‍പ്പടെ ആയിരകണക്കിന് വിദ്യാര്‍ഥികള്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍തഥി സമ്മേളനത്തില്‍ പങ്കാളികളായി.
Keywords: national professional student conference, Profcon, Kasaragod, Mujahid
Post a Comment
0 Comments