പള്ളങ്കോട് (www.evisionnews.in): എംഎസ്എഫ് ദേലംപാടി പഞ്ചായത്ത് സംഘടിപ്പിച്ച ചങ്ക്‌സ്മ്മിറ്റ് ശ്രദ്ധേയമായി. പള്ളങ്കോട് പയസ്വിനിപ്പുഴയുടെ തീരത്താണ് സമ്മേളനം എന്ന പേരിനു പകരം ചങ്ക്‌സ്മ്മിറ്റ് എന്ന നവതലമുറ പേരിലൂടെ ഏറെ ആകര്‍ഷിച്ച പരിപാടി നടന്നത്. ന്യൂജനറേഷന്‍ വിദ്യാര്‍ഥികളെയും സോഷ്യല്‍ മീഡിയകളെയും കാര്യപ്രാപ്തിയോടെ ഉപയോഗപ്പെടുത്തിയാണ് പരിപാടിക്ക് രൂപം നല്‍കിയത്.
പരിപാടിയുടെ പ്രചരണാര്‍ത്ഥം പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട നാലു പേരെ പ്രതിഭാപുരസ്‌കാരത്തിനായി വോട്ടിംഗിനിട്ടിരുന്നു. വാട്‌സ്ആപ്പിലൂടെ വോട്ടെടുത്താണ് മികച്ച പ്രതിഭകളെ തെരഞ്ഞെടുത്തത്. രണ്ടായിരത്തിലേറെ പോള്‍ ചെയ്ത വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയ ഇര്‍ഷാദ് വാഫി പള്ളങ്കോടിനെ വിന്നറായും ഖലീല്‍ അഡൂരിനെ റണ്ണറായും തെരഞ്ഞെടുത്തു. ഹനീഫ് ഹുദവ് ദേലംപാടിക്ക് ജനപ്രിയ അവാര്‍ഡും റസാഖ് പള്ളങ്കോടിന്ന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും ലഭിച്ചു. മംഗ്ലീഷ് ലിപി ഉപയോഗിച്ചുള്ള നോട്ടീസും പോസ്റ്ററുകളും പരിപാടിയുടെ പ്രചരണത്തിന് മാറ്റ്കൂട്ടി.
രാവിലെ 11 മുതല്‍ വിവിധ സെഷനുകളിലായി നടന്ന പരിപാടിയുടെ ഓര്‍മ്മയുടെ ഇതളുകള്‍ എന്ന സെഷന്‍ അബ്ദുല്‍ റസാഖ് ഹാജി ഉദ്ഘാടനം ചെയ്തു. വിരിയുന്ന പൂക്കള്‍ എന്ന സെഷനില്‍ ഇബ്രാഹിം പള്ളങ്കോട് വിഷയം അവതരിപ്പിച്ചു. ദ റിയല്‍ ചങ്ക്‌സ്മ്മിറ്റ് എന്ന സെഷനില്‍ റസാഖ് പള്ളങ്കോട് ആങ്കറിംഗ് ചെയ്തു. തുടര്‍ന്ന് നടന്ന തലമുറ സംഗമത്തില്‍ കെ.പി സിറാജുദ്ദീന്‍, എ.ബി ബഷീര്‍ പള്ളങ്കോട്, ഹമീദ് എ, അബ്ദുല്ലക്കുഞ്ഞി എ.കെ, മൊട്ട ഹസൈനാര്‍ ഹാജി, ബി.പി അബ്ദുല്ല, ഇബ്രാഹിം പരപ്പ, പള്ളിക്കുഞ്ഞി ഹാജി, ഹനീഫ് കൊറ്റുമ്പ, ഷുഹൈബ് എ, ഖാദര്‍ അഡൂര്‍, എന്‍.എ അബ്ദുല്ല, ഡി.കെ അബ്ദുല്ല തുടങ്ങിയവര്‍ വിദ്യാര്‍ഥികളുമായി സംബന്ധിച്ചു. സൈന്‍ ഓട്ട് സെഷന്‍ എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഉസാം പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി സവാദ് സി.കെ അധ്യക്ഷത വഹിച്ചു. കരീം കുണിയ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. പ്രതിഭകള്‍ക്കും ചങ്ക് ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് പി.എസിനും അവാര്‍ഡുകള്‍ സമ്മാനിച്ചു.
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണ, റഊഫ് ബാവിക്കര, നജീബ് എം.എ, സി.ഐ.എ ഹമീദ്, ഖാദര്‍ ആലൂര്‍, നഷാത്ത് പരവനടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു. പുതിയ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: സവാദ് സി.കെ, ജന. സെക്രട്ടറി: ഉനൈസ് മായിനാടി, ട്രഷറര്‍: ആസിഫ് ദേലംപാടി, വൈസ് പ്രസിഡന്റുമാര്‍: സ്വാദിഖ് മൊഗര്‍, മുസമ്മില്‍ മയ്യള. ജോയിന്റ് സെക്രട്ടറിമാര്‍: ഷക്കീല്‍ എ.ബി, ഫയാസ് അഡൂര്‍, ബദ്്റുല്‍ മുനീര്‍.
Keywords: Kasaragod-payassini-news-msf-changsmitt-state-inaguration
Keywords: Kasaragod-payassini-news-msf-changsmitt-state-inaguration
Post a Comment
0 Comments