ബദിയടുക്ക (www.evisionnews.in): ബദിയടുക്ക പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്‌കൂളായ പെര്‍ഡാല ജിഎച്ച്എസ് സ്‌കൂളിനെ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തണമെന്ന് എംഎസ്എഫ് ബദിയടുക്ക പഞ്ചായത്ത് പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നീര്‍ച്ചാല്‍ സ്‌കൂളില്‍ മാതൃഭാഷയായ മലയാളം ഒഴിവാക്കുകയും മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് ഹയര്‍സെക്കന്ററി അംഗീകാരം നല്‍കിയും സര്‍ക്കാര്‍ എടുത്ത നിലപാട് ബദിയടുക്ക പോലുള്ള പ്രദേശങ്ങളിലെ പിന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് കൗണ്‍സില്‍ മീറ്റോടുകൂടി സമാപിച്ച പ്രതിനിധി സമ്മേളനം ബിഎച്ച് അബ്ദുല്ല കുഞ്ഞി ഉദ്ഘാടനം ചെയ്തു. നവാസ് കുഞ്ചാര്‍ അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട്, കരീം കുണിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുത്തു. മാഹിന്‍ ചാലക്കര, എഎസ് അഹ്മദ്, ഹമീദ് പള്ളത്തടുക്ക, അന്‍വര്‍ ഓസോണ്‍, ഷഫീഖ് കാര്‍വാര്‍, ഇഖ്ബാല്‍, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, ഹൈദര്‍ കുടുപുംകുഴി, ഹഫീസ് ബദിയടുക്ക, സക്കീര്‍ ബദിയടുക്ക, അബ്ദുല്ല എന്‍എച്ച്, ഇര്‍ഷാദ് ചെടേക്കാല്‍, സ്വഫ് വാന്‍ ചെടേക്കാല്‍ പ്രസംഗിച്ചു. തുടര്‍ന്ന് പ്രാര്‍ത്ഥനാ സംഗമവും നടന്നു.
ഭാരവാഹികള്‍: സക്കീര്‍ ബദിയടുക്ക (പ്രസിഡന്റ്), സിയാദ് പെര്‍ഡാല (ജനറല്‍ സെക്രട്ടറി), ഇര്‍ഫാന്‍ കാര്‍വര്‍ (ട്രഷറര്‍), അസ്‌ക്കര്‍ കന്യപ്പാടി, അസ്‌റു സാജന്‍ (വൈസ് പ്രസിഡന്റ്), ശാക്കിര്‍ ചെടേക്കാല്‍, ശിഹാബുദ്ദീന്‍ ബദിയടുക്ക (ജോ.സെക്രട്ടറി).
Keywords: Kasaragod-badiyadukka-msf-highschool-delegate-conf
Post a Comment
0 Comments