പരവനടുക്കം (www.evisionnews.in): വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി രണ്ട് ദിവസങ്ങളിലായി നടത്തുന്ന സമ്മേളനം വിദ്യാര്‍ത്ഥി റാലിയോടെ ഞായറാഴ്ച സമാപിക്കും.
ശനിയാഴ്ച രാവിലെ പരവനടുക്കം ഗവ. എല്‍.പി സ്‌കൂള്‍ അരിയില്‍ ഷുക്കൂര്‍ നഗറില്‍ തുടക്കം കുറിച്ച പരിപാടി മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലട്ര റസാഖ് പതാക ഉയര്‍ത്തി. എം.എസ്.എഫ് പഞ്ചായത്ത് ട്രഷറര്‍ സുല്‍ത്താന്‍ ഒരവങ്കര അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ അബ്ദുല്ല ഒരവങ്കര സ്വാഗതം പറഞ്ഞു.
വയനാട് ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഇസ്മയില്‍ വയനാട് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ഖാദര്‍ കളനാട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടി.ഡി. കബീര്‍, സി.എല്‍. റഷീദ് ഹാജി, ഹാഷിം ബംബ്രാണി, എം.എച്ച്. മുഹമ്മദ് കുഞ്ഞി മാങ്ങാട്, അന്‍വര്‍ കോളിയടുക്കം, കെ.ടി. നിയാസ്, ഉസാം പള്ളങ്കോട്, സി.ഐ.എ. ഹമീദ്, മനാഫ്. സി.എ, ഷംസുദ്ദീന്‍ തെക്കില്‍, അബൂബക്കര്‍ കണ്ടത്തില്‍, ഷെരീഫ് തായ്‌ത്തൊടി, മുംതസീര്‍ തങ്ങള്‍, അഫ്‌സല്‍ സിസ്‌ലു, അബൂബക്കര്‍ കടാങ്കോട്, ബദറുല്‍ മുനീര്‍, മുസ്തഫ മച്ചിനടുക്കം, അസ്‌ലം മച്ചിനടുക്കം, ഹമീദ് പാലിച്ചിയടുക്കം, അബ്ദുല്‍ നജീര്‍, ഹനീഫ കോളിയടുക്കം, മുബഷീര്‍ പരവനടുക്കം, നശാത്ത് പരവനടുക്കം, മൊയ്തു കോളിയടുക്കം, ടി.ഡി. ഹസ്സന്‍ ബസരി, അഹമ്മദ് ഹാജി കോളിയടുക്കം എന്നിവര്‍ പ്രസംഗിച്ചു.
ഉച്ചയ്ക്ക് 2 മണിക്ക് നടന്ന വിദ്യാര്‍ത്ഥി, സമൂഹം-രാഷ്ടീയം എന്ന സെഷന്‍ എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം റൗഫ് ബാവിക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉസ്മാന്‍ പരവനടുക്കം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തകസമിതിയംഗം എം.എ. നജീബ് വിഷയം അവതരിപ്പിച്ചു. നവാസ് ചെമ്പരിക്ക, ഫൈസല്‍ പള്ളിപ്പുറം, സര്‍ഫീസ് ദേളി, ഷെബീര്‍ ചെമ്പരിക്ക, നൗഷാദ് കോളിയടുക്കം എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.
ഇന്ന് ദേളിയില്‍ നിന്ന് ആരംഭിക്കുന്ന വിദ്യാര്‍ത്ഥി റാലി കോളിയടുക്കയില്‍ പൊതുസമ്മേളനത്തോട് കൂടി സമാപിക്കും. സമാപന സമ്മേളനം മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് നവാസ് ചെമ്പരിക്ക അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മുംതസീര്‍ തങ്ങള്‍ സ്വാഗതം പറയും. യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ. ഫിറോസ് മുഖ്യ പ്രഭാഷണവും എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ പ്രമേയ പ്രഭാഷണം നടത്തും. അന്‍സാരി തില്ലങ്കേരി പ്രസംഗിക്കും. മുസ്ലീം ലീഗ് പോഷക സംഘടനാ ജില്ലാ-മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ സംബന്ധിക്കും.
Keywords: Kasaragod-msf-conference-panchayath
Post a Comment
0 Comments