Type Here to Get Search Results !

Bottom Ad

കാലഹരണപ്പെട്ട സമരരീതികളില്‍ മാറ്റം വേണം -എംഎസ്എഫ്

കോളിയടുക്കം (www.evisionnews.in): പുതിയ കാലത്ത് വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റം വന്നതനുസരിച്ച്, കലാലയങ്ങളിലെ സമരങ്ങള്‍ക്ക് കാലോചിതമായ മാറ്റം വേണമെന്ന് എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. 
evisionnews

അധ്യയന ദിവസങ്ങള്‍ കവര്‍ന്നെടുക്കുന്ന പഠിപ്പ് മുടക്ക് സമരത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളും പണിമുടക്ക് സമരങ്ങളില്‍ നിന്ന് അധ്യാപക സംഘടനകളും പിന്മാറി കാലം ആവശ്യപ്പെടുന്ന പുതിയ മാറ്റങ്ങള്‍ക്കനുസൃതമായി കലാലയങ്ങളെ സര്‍ഗ്ഗാത്മകമാക്കണം. കെ.എസ്.ആര്‍.ടി.സിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗജന്യമാക്കിയ യു.ഡി.എഫ് സര്‍ക്കാരിനെ സമ്മേളനം അഭിനന്ദിച്ചു.

3.30ന് ദേളിയില്‍ നിന്ന് ആരംഭിച്ച വിദ്യാര്‍ത്ഥി റാലിക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കോളിയടുക്കം അരിയില്‍ ഷുക്കൂര്‍ നഗരിയില്‍ പൊതുസമ്മേളനം മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് നവാസ് ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. മുസ്ലീം യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ. ഫിറോസ് മുഖ്യപ്രഭാഷണവും, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ പ്രമേയ പ്രഭാഷണം നടത്തി. 

 അന്‍സാരി തില്ലങ്കേരി, കല്ലട്ര മാഹിന്‍ ഹാജി, ഹാഷിം ബംബ്രാണി, ടി.ഡി. കബീര്‍, മുഹമ്മദ് കുഞ്ഞി ചെമ്മനാട്, സി.എല്‍. റാഷിദ് ഹാജി, അബ്ദുല്‍ ഖാദര്‍ കളനാട്, എം.എച്ച്. മുഹമ്മദ് കുഞ്ഞി മാങ്ങാട്, അന്‍വര്‍ കോളിയടുക്കം, റൗഫ് ബാവിക്കര, കെ.ടി. നിയാസ്, ഷംസുദ്ദീന്‍ ചെമ്പരിക്ക, കല്ലട്ര റസാഖ്, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഖാദര്‍ ആലൂര്‍, നഷാത്ത് പരവനടുക്കം, മൊയ്തീന്‍ കോളിയടുക്കം, അബൂബക്കര്‍ കണ്ടത്തില്‍, കെ.പി. അബ്ബാസ് കളനാട്, ഷരീഫ് തായ്‌തൊടി, അഹ്മദ് ഹാജി, ഉസാം പള്ളങ്കോട്, സി.ഐ.എ. ഹമീദ്, ഇബ്രാഹിം കുന്നാറ, ഇസ്മായില്‍, ഇര്‍ഫാന്‍, എം.എ. നജീബ് എന്നിവര്‍ സംസാരിച്ചു.സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മുംതസീര്‍ തങ്ങള്‍ സ്വാഗതവും എം.എസ്.എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഫൈസല്‍ പള്ളിപ്പുറം നന്ദിയും പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാര്‍ത്ഥി റാലിക്ക് റൗഫ് ബാവിക്കര, മുംതസീര്‍ തങ്ങള്‍, നഷാത്ത് പരവനടുക്കം, മൊയ്തീന്‍ കോളിയടുക്കം, നവാസ് ചെമ്പരിക്ക, ഫൈസല്‍ പള്ളിപ്പുറം, സുല്‍ത്താന്‍ ഒരവങ്കര, ഉസ്മാന്‍ പരവനടുക്കം, സര്‍ഫീസ് ദേളി, നൗഷാദ് കോളിയടുക്കം, ഷബീര്‍ ചെമ്പരിക്ക, അബ്ദുല്ല ഒരവങ്കര എന്നിവര്‍ നേതൃത്വം നല്‍കി.

keywords : msf-chemand-pajaytah-sammelanm-

Post a Comment

0 Comments

Top Post Ad

Below Post Ad