Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി

നായന്മാര്‍മൂല: (www.evisionnews.in) വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി റാലിയും സമ്മേളനവും നടത്തി.സമ്മേളനത്തിന് തുടക്കംകുറിച്ചു കൊണ്ട് സ്വാഗതസംഘം ചെയര്‍മാന്‍ ബി.കെ അബ്ദുസമദ് പതാക ഉയര്‍ത്തി. തുടര്‍ന്ന് ചെങ്കള ജംങ്ക്ഷനില്‍ നിന്ന് ആരംഭിച്ച റാലിയില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും നേതാക്കളും അണിനിരന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു.

evisionnews

 5 മണിക്ക് നായന്മാര്‍മൂല ശിഫാറത്ത് നഗറില്‍ നടന്ന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു.സാജിദ് നെടുവണ്ണൂര്‍ പ്രമേയ പ്രഭാഷണവും അന്‍സാരി തില്ലങ്കേരി മുഖ്യ പ്രഭാഷണവും നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ,പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ ,സി.ബി അബ്ദുല്ല ഹാജി, ബി.കെ അബ്ദുസമദ്, മുഹമ്മദ് കുഞ്ഞി ചായിന്റടി,മുഹമ്മദ് കുഞ്ഞി കടവത്ത്,ഹാഷിം ബംബ്രാണി,പി.ഡി.എ റഹ്മാന്‍, ഇബ്രാഹിം ബേര്‍ക്ക, സിദ്ധീഖ് സന്തോഷ് നഗര്‍,സി എന്‍ ഇബ്രാഹിം,കബീര്‍ ചെര്‍ക്കള, ഖാദര്‍ പാലോത്ത്, ഹാഷിം അരിയില്‍,ഹാരിസ് തായല്‍,നൗഷാദ് മാര,ഖാദര്‍ ഹാജി ചെങ്കള,റൗഫ് ബാവിക്കര,മനാഫ് എടനീര്‍,സി.ഐ.എ ഹമീദ്, ഉസാം പളളങ്കോട്,അഷ്ഫാഖ് തുരുത്തി,അസറുദ്ധീന്‍ എതിര്‍ത്തോട്,ശാനിഫ് നെല്ലിക്കട്ട,സുഫൈദ് ചെങ്കള,മഷൂദ് മേനങ്കോട്, ഫസല്‍ ബേവിഞ്ച,അനസ് നാരമ്പാടി,സാദിഖ് പാണലം,തുടങ്ങിയവര്‍ സംസാരിച്ചു.സി.ബി.എം മുനവ്വര്‍ തബ്ഷീര്‍ സ്വാഗതവും ഇഷാഖ് നായന്മാര്‍മൂല നന്ദിയും പറഞ്ഞു.

keywords : msf-chengala-panjayath-conference-complete

Post a Comment

0 Comments

Top Post Ad

Below Post Ad