ന്യൂഡല്‍ഹി: (www.evisionnews.in) ഹിമാചല്‍ പ്രദേശിനെ ഹിന്ദു സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. കഴിഞ്ഞ രണ്ടുദിവസമായി സോളനില്‍ നടന്ന വിഎച്ച്പിയുടെ സമ്മേളനത്തിലാണ് ഹിമാചല്‍ പ്രദേശിനെ ഹിന്ദുസംസ്ഥാനമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുമെന്ന തീരുമാനമെടുത്തത്.
സംസ്ഥാനത്തെ ജനങ്ങളില്‍ 95 ശതമാനം പേരും ഹിന്ദുമത വിശ്വാസികളായതിനാല്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഹിമാചല്‍ പ്രദേശിനെ ഹിന്ദു സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് തീരുമാനം. ലൗ ജിഹാദ്, മതം മാറ്റം എന്നിവ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹിന്ദുക്കളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മെയ് ഒമ്പതിന് ഷിംലയില്‍ വിഎച്ച്പി വിശാല ഹിന്ദു സമ്മേളനം നടത്തുമെന്ന് സംഘടനയുടെ റീജണല്‍ സെക്രട്ടറി കരുണ പ്രകാശ് പറഞ്ഞു.
വിഎച്ച്പി ഉന്നത നേതാക്കളായ പ്രവീണ്‍ തൊഗാഡിയ, സാധ്‌വി ഋതംബരാനന്ദ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Keywords: Himachal Pradesh, Hindu state, V.H.P, New Delhi, Visha Hindu Parishath, Love jihad, convert
Post a Comment
0 Comments