Type Here to Get Search Results !

Bottom Ad

മകന്റെ പിറന്നാള്‍ ദിനത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ അമ്മ ബൈക്കപകടത്തില്‍ മരിച്ചു

www.evisionnews.in

രാജപുരം: (www.evisionnews.in)  നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. രാജപുരം സെന്റ്. പയസ് ടെന്‍ത് ബി.എ എക്കണോമിക്‌സ് വിദ്യാര്‍ത്ഥിനിയും കുറ്റിക്കോലിലെ ശിശുപാലന്റെ ഭാര്യയുമായ ആതിരയാണ് (21) മരിച്ചത്. വ്യാഴാഴ്ച രാവിലെ വളാന്തോടിലാണ് അപകടമുണ്ടായത്.
 വാളാന്തോട്ടെ സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ദിവസം വന്ന ആതിര മകന്‍ കാര്‍ത്തികിന്റെ ഒന്നാം പിറന്നാള്‍ ദിനമായ ഇന്ന് കുട്ടിയെയും കൂട്ടി സഹോദരനോടൊപ്പം ബൈക്കില്‍ അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോയതായിരുന്നു. ക്ഷേത്രത്തില്‍ തൊഴുതതിന് ശേഷം സഹോദരന്‍ അനൂപിനോടൊപ്പം ബൈക്കില്‍ തിരിച്ച് വരുമ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചതിനെ തുടര്‍ന്ന് തെറിച്ച് വീണ ആതിര തലയ്ക്ക് മാരകമായ ക്ഷതമേറ്റ് തല്‍ക്ഷണം തന്നെ മരണപ്പെടുകയായിരുന്നു. കുട്ടിക്ക് പരിക്കേറ്റില്ല. 
ബൈക്കോടിച്ചിരുന്ന അനൂപിനെ സാരമായ പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ശിശുപാലന്‍ ഗള്‍ഫിലാണ്.



Keywords: Son, Birthday, mother, Bike accident, dead, Anoop, Shishupalan, Kanhangad, private hospital

Post a Comment

0 Comments

Top Post Ad

Below Post Ad