കാസര്‍കോട്: (www.evisionnews.in) കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു മെഡിക്കല്‍ സീറ്റ് വാഗ്ദാനം നല്‍കി രണ്ട് കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയ സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. കൊല്ലം സ്വദേശി ജയേഷ് മോന്‍ ആണ് പിടിയിലായത്. മംഗലാപുരത്തെ രഹസ്യകേന്ദ്രത്തില്‍ ഒഴിവില്‍ കഴിയുകയായിരുന്ന ഇയാളെ കാസര്‍കോട് പോലീസിന്റെ സഹായത്തോടെ മാനന്തവാടി പോലീസാണ് പിടികൂടിയത്. വയനാട് കമ്പളങ്ങാട്ടെ ബിഡിഎസ് സീറ്റ് വാഗ്ദാനം നല്‍കി 35 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് നടപടി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കോടികള്‍ തട്ടിയ കേസില്‍ തുമ്പുണ്ടാകുമെന്നാണ് പോലീസിന്റെ കണക്ക് കൂട്ടല്‍.
Keywords: Medical seat, crore, young, arrest, Vayanad, Kanbalakkad
Post a Comment
0 Comments