ന്യൂഡല്‍ഹി: (www.evisionnews.in) ഗുജറാത്തില്‍ രാജ്‌കോട്ട് ജില്ലയിലെ കൊത്താരിയയില്‍ ' മോദി ക്ഷേത്രം' പണിതതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രനിര്‍മ്മാണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഞെട്ടിച്ചുവെന്നും ഇത് ഇന്ത്യയുടെ പാരമ്പര്യത്തിന് എതിരാണെന്നും നരേന്ദ്രമോദി ട്വിറ്ററിലൂടെ പ്രതികരിച്ചു.
നമ്മുടെ സംസ്‌കാരം പഠിപ്പിക്കുന്നത് ഇത്തരത്തിലുള്ള ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുവാനല്ല. ക്ഷേത്രനിര്‍മ്മാണം തന്നെ എറെ വേദനിപ്പിച്ചു. സമയവും പണവുമുണ്ടെങ്കില്‍ ക്ഷേത്രനിര്‍മ്മാണത്തിനുപകരം സ്വഛ് ഭാരത് എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കാനും മോദി ട്വിറ്ററിലൂടെ പറഞ്ഞു.
മോദി ഭക്തരായ ഓംയുവ എന്ന സംഘമാണ് പ്രധാനമന്ത്രിക്കായി ക്ഷേത്രം പണിതത്. ഞായറാഴ്ചയാണ് ക്ഷേത്രം ഔപചാരികമായി തുറന്നുകൊടുക്കുക. 4.5 ലക്ഷമാണ് ക്ഷേത്രത്തിന്റെ നിര്‍മാണച്ചെലവ്. ക്ഷേത്രത്തിലെ മോദി പ്രതിഷ്ഠയ്ക്ക് മാത്രം 1.6 ലക്ഷം രൂപ ചെലവായി.അരക്കയ്യന്‍ കുര്‍ത്തയും ജാക്കറ്റും താമരച്ചിത്രമുള്ള ദുപ്പട്ടയും അണിഞ്ഞ മോദിയുടെ പ്രതിമയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.
Keywords: Modi temple, Narendra Modi, Gujarath, rajkot district, Kothari
Post a Comment
0 Comments