ന്യൂഡല്‍ഹി: (www.evisionnews.in) പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് മാസത്തില്‍ ചൈന സന്ദര്‍ശിക്കും. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ചൈനാ സന്ദര്‍ശനത്തിനിടെയാണ് തീരുമാനം. തന്ത്രപ്രധാന വിഷയങ്ങളില്‍ ഇന്ത്യയും ചൈനയും വിശാല അര്‍ത്ഥത്തില്‍ സഹകരിക്കണമെന്ന് സുഷമ സ്വരാജ് ആവശ്യപ്പെട്ടു.
ഇരുരാജ്യങ്ങും തമ്മിലുള്ള നയതന്ത്ര ബന്ധം വര്‍ധിപ്പിക്കണം. പ്രാദേശിക, ആഗോള താല്‍പര്യങ്ങള്‍ കണക്കിലെടുത്ത്് ഇന്ത്യയും ചൈനയും ഒന്നിച്ച്് പ്രവര്‍ത്തിക്കണമെന്നും സുഷമാ സ്വരാജ് പറഞ്ഞു. പുതിയ മേഖലകളിലേക്ക് സഹകരണം വികസിപ്പിക്കണമെന്നും സുഷമാ സ്വരാജ് കൂട്ടിച്ചേര്‍ത്തു.
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് വിദേശകാര്യ സുഷമാ സ്വരാജും വിദേശകാര്യ സെക്രട്ടറി ജയശങ്കറും ഉള്‍പ്പെട്ട സംഘം ചൈനയിലെത്തിയത്.
Keywords: Narendra Modi, May, China, visit, Sushama Swaraj,
Post a Comment
0 Comments