അഹമ്മദാബാദ്: (www.evisionnews.in) ഗുജറാത്തില്‍ ഇനി നരേന്ദ്രമോദി ക്ഷേത്രവും. രാജ്‌കോട്ട് ജില്ലയിലെ കൊത്താരിയ ഗ്രാമത്തിലെ മോദി ഭക്തരായ ഓംയുവ എന്ന സംഘമാണ് പ്രധാനമന്ത്രിക്കായി ക്ഷേത്രം പണിതത്.
ഞായറാഴ്ചയാണ് ക്ഷേത്രം ഔപചാരികമായി തുറന്നുകൊടുക്കുക. 4.5 ലക്ഷമാണ് ക്ഷേത്രത്തിന്റെ നിര്‍മാണച്ചെലവ്. ക്ഷേത്രത്തിലെ മോദി പ്രതിഷ്ഠയ്ക്ക് മാത്രം 1.6 ലക്ഷം രൂപ ചെലവായി.
അരക്കയ്യന്‍ കുര്‍ത്തയും ജാക്കറ്റും താമരച്ചിത്രമുള്ള ദുപ്പട്ടയും അണിഞ്ഞ മോദിയുടെ പ്രതിമയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.
ആദ്യം മോദി ചിത്രം പ്രതിഷ്ഠിക്കാനാണിരുന്നതെന്നും എന്നാല്‍, ഒഡിഷയിലെ ഒരു കലാകാരന്‍ പ്രതിമ നിര്‍മിച്ചു നല്‍കുകയായിരുന്നുവെന്നും ഗ്രാമവാസിയും ബി.ജെ.പി. പ്രവര്‍ത്തകനുമായ രമേശ് ഉന്ദാദ് പറഞ്ഞു.
ഗുജറാത്തിലെ എല്ലാ ഗ്രാമത്തിലും മോദിക്ഷേത്രം പണിയണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ ബി.ജെ.പി. നേതാക്കളെയും കേന്ദ്രമന്ത്രി മോഹന്‍ഭായ് കുന്ദാരിയയെയും ഗ്രാമവാസികള്‍ ക്ഷണിച്ചിട്ടുണ്ട്.
Keywords: Ahmmadabad, Gujarath, Narendra Modi, temple, Rajkot, Kurtha, jacket, Duppatta, odisha
Keywords: Ahmmadabad, Gujarath, Narendra Modi, temple, Rajkot, Kurtha, jacket, Duppatta, odisha
Post a Comment
0 Comments