ന്യൂഡല്‍ഹി: (www.evisionnews.in) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പത്തുലക്ഷം രൂപ വിലയുള്ള സ്യൂട്ട് ലേലത്തിന് വെച്ചേക്കും. ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാറിനും കോട്ട് ഉണ്ടാക്കിയ ചീത്തപ്പേര് മാറ്റാന്‍ ഇതുതന്നെയാണ് നല്ലവഴിയെന്നാണ് മോദിയോടടുത്ത വൃത്തങ്ങള്‍ കരുതുന്നത്.
കോട്ട് ലേലത്തില്‍ വിറ്റുകിട്ടുന്ന തുക സാമൂഹിക പ്രവര്‍ത്തനത്തിനുപയോഗിച്ചാല്‍ ഇതിന്റെ പേരിലുണ്ടായ കോലാഹലത്തില്‍ നിന്ന് തത്കാലം തലയൂരാം എന്നതാണ് ലേല നീക്കത്തിന് പിന്നിലെ രഹസ്യം. കിട്ടുന്ന പണം പ്രധാനമന്ത്രിയുടെ ശുചിത്വപദ്ധതിക്കുവേണ്ടി ഉപയോഗിക്കാമെന്ന് ചില മന്ത്രിമാര്‍തന്നെ പ്രധാനമന്ത്രിയോട് നിര്‍ദേശിച്ചുവെന്നാണ് സൂചന.
മോദിയുടെതന്നെ മണ്ഡലമായ വാരാണസിയിലെ സന്നദ്ധസംഘടനയെ ഈ ചുമതല ഏല്പിക്കുമെന്നും സൂചനയുണ്ട്. സ്യൂട്ട് ലേലത്തില്‍വെക്കുന്നതിലൂടെ ലക്ഷങ്ങള്‍ സമാഹരിക്കാനാവുമെന്നാണ് കരുതുന്നത്.
അമേരിക്ക പ്രസിഡന്റ് ബരാക് ഒബാമയോടൊപ്പം ഹൈദരാബാദ് ഹൗസില്‍ വേദി പങ്കിടുമ്പോള്‍ മോദി ധരിച്ചിരുന്ന കോട്ട് ചില്ലറ തലവേദനയല്ല പാര്‍ട്ടിക്കും സര്‍ക്കാറിനുമുണ്ടാക്കിയത്. സാമൂഹികമാധ്യമങ്ങള്‍ വിഷയമേറ്റെടുത്തതോടെ കടുത്ത വിമര്‍ശനമാണ് സര്‍ക്കാറിന് നേരിടേണ്ടി വന്നത്. പ്രതിപക്ഷത്തെ മുന്‍നിരനേതാക്കളും പ്രധാനമന്ത്രിയുടെ ധാരാളിത്തത്തിനെതിരെ രംഗത്തുവന്നു.
Keywords: Modi, Salute, auction, Barak Obama, Hyderabad house
Post a Comment
0 Comments