Type Here to Get Search Results !

Bottom Ad

മൊബൈല്‍ റീച്ചാര്‍ജ് നമ്പര്‍ ദുരുപയോഗം ചെയ്യുന്ന ഗൂഢസംഘം രംഗത്ത്

കാസര്‍കോട് (www.evisionnews.in); മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്നവരുടെ നമ്പരുകള്‍ എഴുതി വെക്കുന്ന പുസ്തകങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കുരുക്കാകുന്നു.

കാസര്‍കോട് ജില്ലയിലെ എല്ലാ ഭാഗങ്ങളിലും മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് റീച്ചാര്‍ജ് ചെയ്തു കൊടുക്കുന്ന കടകളും സ്റ്റാളുകളും വ്യാപകമാണ്. ഇങ്ങനെ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാന്‍ എത്തുന്നവരില്‍ നല്ലൊരു ശതമാനവും സ്ത്രീകളാണ്. സ്ത്രീകളുടെ നമ്പര്‍ ശേഖരിക്കുന്ന ചിലര്‍ ഈ നമ്പരുകളില്‍ വിളിക്കുകയും ചതിക്കെണിയൊരുക്കുകയും ചെയ്യുന്നുണ്ട്. പെണ്‍വാണിഭ സംഘങ്ങള്‍ ഉള്‍പ്പെടേയുള്ളവര്‍ക്ക് സ്ത്രീകളുടെ നമ്പരുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നത് സൗകര്യമാകുന്നുണ്ട്. 

ഉപഭോക്താക്കളുടെ നമ്പരുകള്‍ ശേഖരിക്കുന്ന റീച്ചാര്‍ജ് സ്റ്റാളുകളിലെ ബുക്കുകളില്‍ നിന്നും യാതൊരു കാരണവശാലും നമ്പരുകള്‍ പുറത്തേക്ക് ചോരാന്‍ പാടുള്ളതല്ല. മാത്രമല്ല, നമ്പരുകള്‍ നിറഞ്ഞാല്‍ ഇത്തരം ബുക്കുകള്‍ നശിപ്പിക്കുകയും ചെയ്യണം. ഉപഭോക്താക്കള്‍ നല്‍കുന്ന നമ്പരുകള്‍ എഴുതിവെച്ച ബുക്കുകള്‍ ആര് ആവശ്യപ്പെട്ടാലും കൊടുക്കരുതെന്നും മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

evisionnews


Keywords: Kasaragod-mobile-number-recharge-female-Record book

Post a Comment

0 Comments

Top Post Ad

Below Post Ad