Type Here to Get Search Results !

Bottom Ad

മുനിസ്സിപ്പല്‍ കണ്ടിജന്റ് തൊഴിലാളികളുടെ ആനുകൂല്യ നിരോധനമവസാനിപ്പിക്കുക

കാസര്‍കോട്:(www.evisionnews.in) കാസറഗോഡ് മുനിസ്സിപ്പാലിറ്റിയില്‍ ജോലി ചെയ്തുവരുന്ന കണ്ടിജന്റ് ജീവനക്കാര്‍ക്ക് 2009 ലെ ശമ്പള പരിഷ്‌ക്കരണത്തിന്റെ കുടിശ്ശിഖയില്‍ ഒരുഭാഗം ഇതുവരെ വിതരണം ചെയ്തില്ല,  2013-2014 വര്‍ഷത്തിലേക്കുള്ള   യൂണിഫോം മുഴുവന്‍ തൊഴിലാളികള്‍ക്കും നല്‍കിയിട്ടില്ലെന്ന് മാത്രമല്ല 2013-14 സാമ്പത്തിക വര്‍ഷം അവസാനിക്കാറായെങ്കിലും ഈ വര്‍ഷത്തെ യൂണിഫോം ലഭ്യമായിട്ടില്ല.  ജീവിതസൂചിക്കനുസരിച്ച് വര്‍ദ്ധിച്ച ക്ഷാമബത്ത കുടിശ്ശിഖയും ലഭിക്കാനുണ്ട്.  അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും യൂണിയന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അധികൃതരോടാവശ്യപ്പെട്ടു.
മാര്‍ച്ച് 15 നകം പ്രശ്‌നപരിഹാരമുണ്ടാകുന്നില്ലെങ്കില്‍ പ്രത്യക്ഷ സമരം ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. കണ്‍വെന്‍ഷന്‍ സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.  യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.  സെക്രട്ടറി മധുസൂദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എ. നാരായണന്‍, അബൂബക്കര്‍ കോയ എന്നിവര്‍ സംസാരിച്ചു.

keywords : muncipale-workers-candigent-offer-

Post a Comment

0 Comments

Top Post Ad

Below Post Ad