മുള്ളേരിയ: (www.evisionnews.in)വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി വരെയുള്ള എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കുകാനുള്ള പദ്ധതിയായ 'സുഭിക്ഷ' മുള്ളേരിയ സ്‌കൂളില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.ശ്യാമള ദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബി.എം. പ്രദീപ് അധ്യക്ഷനായി. ബ്രഹ്മശ്രീ കുണ്ടാര്‍ രവീശ തന്ത്രി, കെ.വി.ജഗന്നാഥന്‍, വിഷ്ണു ഭട്ട് ആനമജലു, രേണുക ദേവി, എം.ജനനി, എ.രത്‌നാകര, കെ.വി.രാജേഷ്, ഷെരീഫ്, സദാശിവ നായ്ക്, കൈലാസ മൂര്‍ത്തി, ഇ.ജെ.പോള്‍, ഡോ.വി.കേശവ ഭട്ട്, ബാലകൃഷ്ണ റൈ, രഘുറാം ബല്ലാല്‍, എം. സത്യനാരായണ ബദിയഡുക്ക, മാധവ ഭട്ട്, എ.കെ.ശങ്കര, എ.വിജയകുമാര്‍, ശിവകൃഷ്ണ ഭട്ട്, സി.മുഹമ്മദ് കുഞ്ഞി, ബി.സുകുമാരന്‍, എ.കെ. മണിയാണി, സി.എം.അബ്ബാസ് മുള്ളേരിയ എന്നിവര്‍ സംസാരിച്ചു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്ന് വരുന്ന പലകുട്ടികളും ഉച്ചഭക്ഷണം കഴിക്കാതിരിക്കുന്നു എന്നറിഞ്ഞതോടെയാണ് പി.ടി.എ യുടെ നേതൃത്വത്തില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. ബസ് സൗകര്യംകുറഞ്ഞ ദേലമ്പാടി, പാണ്ടി, മിന്‍ച്ചിപദവ്, കിന്നങ്കാര്‍ എന്നീ മേഖലയില്‍ നിന്നാണ് പല കുട്ടികളും സ്‌കൂളില്‍ എത്തുന്നത്. അതിരാവിലെ വീട്ടില്‍ നിന്ന് വരുന്നതിനാല്‍ ഭക്ഷണം കൊണ്ടുവരാനും ബുദ്ധിമുട്ടാണ്. തുടക്കത്തില്‍ ഹൈസ്‌കൂള്‍ വരെയുള്ള കുട്ടികള്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. അടുത്ത അധ്യയനവര്‍ഷത്തോടെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലേക്കും പദ്ധതി വ്യാപിപ്പിക്കും. എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഉച്ചക്കഞ്ഞി നല്‍കുന്നുണ്ട്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വരെ വ്യാപിക്കുമ്പോള്‍ ആയിരത്തോളം കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണം നല്‍കേണ്ടത്. ദിവസവും 15000 രൂപ ഭക്ഷണത്തിനായി ഉപയോഗിക്കും. നാട്ടുകാരും സന്നദ്ധസംഘടനകളുമാണ് ഉച്ചഭക്ഷണ ചിലവ് വഹിക്കുന്നത്. ഒരു വര്‍ഷത്തേക്കുള്ള ചിലവ് സ്‌കൂള്‍ സ്വരൂപിച്ചു.
പാചകപ്പുര ഇല്ലാത്തതാണ് സ്‌കൂള്‍ നേരിടുന്ന ബുദ്ധിമുട്ട്. പാചകപ്പുരക്കായി വര്‍ഷങ്ങളായി സ്‌കൂള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെയായി അനുവദിച്ചിട്ടില്ല. 2013 ആഗസ്റ്റില്‍ മുഖ്യാമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടില്‍ നിവേദനം നല്‍കിയിരുന്നു. 2003 ല്‍ ഫിറ്റ്‌ന്‌സ് ഇല്ലാത്തതിനാല്‍ ഒഴിവാക്കിയ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കെട്ടിടത്തിലാണ് താല്‍ക്കാലികമായി ഭക്ഷണപുര പ്രവര്‍ത്തിക്കുന്നത്. എപ്പോഴും സിമന്റ് കട്ടകളും, തുരുമ്പിച്ച കമ്പികളും അടര്‍ന്ന് വീഴുന്ന കെട്ടിടമാണ്. പുക പോലും ശരിക്കും പോകാനുള്ള സൗകര്യമില്ല. 2006 മുതല്‍ എം.എല്‍.എ, എം.പി, ജില്ലാപഞ്ചായത്ത്, മുഖ്യമന്ത്രി എന്നിവര്‍ക്ക് പല പ്രാവിശ്യം നിവേദനം നല്‍കിയിരുന്നെങ്കിലും ഒരു പരിഹാരവും ലഭിച്ചില്ല.
keywords : kasaragod-mulleriya-subiksha-plan-open
Post a Comment
0 Comments