ചട്ടഞ്ചാല്‍: (www.evisionnews.in) ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് കോളജ് കാമ്പസിനോട് ചേര്‍ന്നുള്ള പറമ്പില്‍ വന്‍ തീപിടുത്തം. വ്യാഴാഴ്ച രാവിലെ 11മണിയോടെയാണ് തീപിടുത്തമുണ്ടായത്.
വിവരമറിഞ്ഞ് കാസര്‍കോട്, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും നിയന്ത്രണ വിധേയമകാതെ തീപിടുത്തം ശക്തമാകുകയാണ്. വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.
ഫയര്‍ഫോഴ്‌സ് കൃത്യസമയത്ത് എത്തിച്ചേരാത്തതാണ് തീ ആളിപ്പടരാനുണ്ടായ കാരണമെന്ന് ആരോപണമുണ്ട്. എന്നാല്‍ വിവരം അറിഞ്ഞതോടെ കാസര്‍കോട് നിന്ന് മറ്റൊരു ഫയര്‍ഫോഴ്‌സ് പുറപ്പെട്ടെങ്കിലും തകരാറുമൂലം സംഭവസ്ഥലത്തെത്താനായില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: M.I.C campus, Chattanchal, building,
Post a Comment
0 Comments