ന്യൂഡല്‍ഹി(www.evisionnews.in)ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിൽപ്പനയിൽ ഇന്ത്യൻ കമ്പനിയായ മൈക്രോമാക്സ് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിനെ പിന്തള്ളി. കഴിഞ്ഞ വർഷം ഒക്ടോബർ - ഡിസംബർ കാലയളവിലെ വിൽപ്പനയുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ഇതനുസരിച്ച് മൈക്രോമാക്സിന് 22 ശതമാനം വിപണി വിഹിതവും സാംസങ്ങിന് 20 ശതമാനം വിപണി വിഹിതവുമാണുള്ളത്. ഈ കാലയളവിൽ 2.16 കോടി സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ വിറ്റു. ഇതിൽ നാലിലൊന്നും ആറായിരം രൂപയിൽ താഴെയുള്ള ഫോണുകളാണ്. 41 ശതമാനം ഫോണുകൾ 6000-12000 റേഞ്ചിലുള്ളവയായിരുന്നു.
keywords : micromax-samsung-india-korea-smart-phone
Post a Comment
0 Comments